Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിനെതിരായ ഉപരോധം ഉടൻ പിൻവലിക്കണമെന്ന് യു.എന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍

November 14, 2020

November 14, 2020

ദോഹ : സൗദി സഖ്യരാജ്യങ്ങൾ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും ഉടന്‍ പിന്‍വലിക്കണമെന്ന് സ്വതന്ത്ര ഐക്യരാഷ്ട്രസഭാ റാപ്പോർട്ടർ അലേനാ ദൗഹാൻ ആവശ്യപ്പെട്ടു. നവംബര്‍ ഒന്നു മുതല്‍ 12 വരെ നീണ്ടുനിന്ന ഖത്തര്‍ സന്ദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. ഖത്തര്‍ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, ജുഡീഷ്യറി അംഗങ്ങള്‍, അന്താരാഷ്ട്ര സംഘടന പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍, സിവില്‍ സൊസൈറ്റി, ദേശീയ മനുഷ്യാവകാശ സമിതി പ്രതിനിധികള്‍, നിയമവിദഗ്ധര്‍, ഗവേഷകര്‍, ആക്ടിവിസ്റ്റുകള്‍, ഇരകള്‍, കുടുംബങ്ങള്‍ തുടങ്ങിയവരുമായി അവര്‍ കൂടിക്കാഴ്ച നടത്തി.

പ്രാദേശിക തർക്കങ്ങളുടെ പേരിൽ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ശിക്ഷാനടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്നുംഅവർ ചൂണ്ടിക്കാട്ടി.
ഖത്തർ നിവാസികളുടെ അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സ്വത്തവകാശം, വ്യാപാരം തുടങ്ങിയവ ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മൗലികമായ മനുഷ്യാവകാശങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന നടപടികള്‍ സര്‍ക്കാറിനെ സ്വാധീനിക്കാനുള്ള മാര്‍ഗമായി ഉപയോഗിക്കാന്‍ പാടില്ലെന്നും അലെന പറഞ്ഞു.

സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ലാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. കരമാര്‍ഗവും വായുമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. ഭീകരവാദത്തെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നും ഇറാനുമായി അടുത്ത ബന്ധം ഉണ്ടെന്നും ആരോപിച്ചായിരുന്നു അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്.
എന്നാല്‍ ഈ ആരോപണങ്ങളെ ഖത്തര്‍ ശക്തമായി നിഷേധിച്ചിരുന്നു. ഖത്തറിനെ ബഹിഷ്‌കരിച്ച രാജ്യങ്ങളില്‍ നിന്ന് പുറത്താക്കിയ ഖത്തര്‍ പൗരന്മാരോട് മോശമായി പെരുമാറിയതും അവരുടെ ജോലിയും പഠനവുമെല്ലാം തടസപ്പെടുത്തിയതും അവർ ഓർമിപ്പിച്ചു.ഖത്തറികളോടുള്ള വിവേചനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കയുള്ളതായും അലെന പറഞ്ഞു.

ഉപരോധം നീക്കുന്നതിനുള്ള പത്ത് വ്യവസ്ഥകള്‍ മൂന്നു വര്‍ഷം മുമ്പ് നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനു മുമ്പില്‍ വെച്ചിരുന്നു. എന്നാല്‍ ഇത് ഖത്തര്‍ നിരസിക്കുകയായിരുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം വെട്ടിക്കുറക്കുക,തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുക, അല്‍ ജസീറ അടച്ചു പൂട്ടുക എന്നിവയായിരുന്നു വ്യവസ്ഥകളിലെ പ്രധാന ആവശ്യങ്ങള്‍.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News