Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
യു.എ.ഇയിൽ വിസ പുതുക്കാനുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും,ഷെഡ്യുൾ പാലിക്കണമെന്ന് നിർദേശം 

July 12, 2020

July 12, 2020

ദുബായ് : യു എ ഇ യില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന താമസ വിസ, തിരിച്ചറിയല്‍ രേഖ തുടങ്ങിയവ പുതുക്കാനുള്ള നടപടിക്രമങ്ങൾ ഇന്നുമുതല്‍ പുനഃരാരംഭിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്രി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചതാണ് ഇക്കാര്യം. ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്തു ചെലവഴിച്ചു വിസാ കാലാവധി കഴിഞ്ഞവർ യു എ ഇയില്‍ തിരിച്ചെത്തിയാല്‍ ഒരു മാസത്തിനകം വിസ പുതുക്കണമെന്നാണ് നിർദേശം. മാര്‍ച്ച്‌ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിൽ കാലാവധി കഴിഞ്ഞ താമസ വിസകള്‍ക്കും ഐഡി കാര്‍ഡുകള്‍ക്കുമായി പുതുക്കല്‍ അപേക്ഷകള്‍ അതോറിറ്റി ഇന്നുമുതൽ വിവിധ ഘട്ടങ്ങളായി സ്വീകരിച്ചു തുടങ്ങും.

മെയ് മാസത്തില്‍ കാലഹരണപ്പെട്ടവര്‍ക്ക്, അവരുടെ പുതുക്കല്‍ അപേക്ഷകള്‍ ഓഗസ്റ്റ് 8ന് സമർപ്പിക്കാം. ജൂണ്‍ 1നും ജൂലൈ 11 നും ഇടയില്‍ കാലഹരണപ്പെട്ട രേഖകള്‍ സെപ്തംബര്‍ 10 മുതല്‍ പുതുക്കി നല്‍കും. ജൂലൈ 12 ന് ശേഷം കാലഹരണപ്പെടുന്നവര്‍ക്ക് പിന്നെയും സമയമുണ്ടാകും. സ്മാര്‍ട് സേവനങ്ങള്‍ (അതിന്റെ വെബ്സൈറ്റായ ica.gov.ae) പ്രയോജനപ്പെടുത്താനും അഡ്മിനിസ്‌ട്രേറ്റീവ് പിഴ ഒഴിവാക്കാന്‍ ഷെഡ്യൂള്‍ പാലിക്കാനും അതോറിറ്റി അഭ്യര്‍ഥിച്ചു.

മാര്‍ച്ച്‌ 1 മുതല്‍ യുഎഇയിലുള്ളവര്‍ക്ക് വിസകളുടെയും എന്‍ട്രി പെര്‍മിറ്റിന്റെയും സാധുത ഡിസംബര്‍ 31 വരെ നീട്ടാനുള്ള മുന്‍ തീരുമാനം റദ്ദാക്കി. മാര്‍ച്ച്‌ ഒന്നിന് ശേഷം കാലഹരണപ്പെട്ട യു എ ഇ താമസ വിസ അല്ലെങ്കില്‍ എന്‍ട്രി പെര്‍മിറ്റുകള്‍ (സന്ദര്‍ശനം / ടൂറിസ്റ്റ് വിസകള്‍) ഈ വര്‍ഷം ഡിസംബര്‍ വരെ സാധുത അനുവദിക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ നിയമം ബാധകമല്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    

 


Latest Related News