Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
കാറിൽ അഭ്യാസപ്രകടനം നടത്തി പന്ത്രണ്ട് വയസുകാരൻ ,റിയാദിൽ രണ്ട് ബാലികമാർക്ക് ദാരുണാന്ത്യം

December 24, 2021

December 24, 2021

റിയാദ് : 12 വയസുകാരൻ ഓടിച്ച കാർ ഉണ്ടാക്കിയ അപകടത്തിൽ രണ്ട് മരണം. റിയാദ് അൽനസീം ഡിസ്ട്രിക്ടിലെ അൽഅർബയീൻ റോഡിലാണ് അപകടം നടന്നത്. റോഡ് സൈഡിലൂടെ നടക്കുകയായിരുന്നു രണ്ട് പെൺകുട്ടികളാണ് അപകടത്തിൽ മരണപ്പെട്ടത്. 

ഇവർക്കൊപ്പമുണ്ടായിരുന്ന മാതാവിനും, ബന്ധുക്കളായ രണ്ട് വനിതകൾക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. നസ്രീൻ അൽനൗഫലെന്ന അധ്യാപികയുടെ രണ്ട്‍ പെണ്മക്കൾക്കാണ് ജീവൻ നഷ്ടമായത്. നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം ഇവരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടീവിയിൽ പതിഞ്ഞിട്ടുണ്ട്. അപകടത്തിന് കാരണക്കാരനായ ആളെ അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്.


Latest Related News