Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിലെ ജിസാനിൽ വാഹനാപകടം,രണ്ടുപേർ മരിച്ചു

August 29, 2022

August 29, 2022

സൗദി അറേബ്യയിലെ ജിസാനിൽ മിനി ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. 15 പേർക്കു പരുക്കേറ്റു . ജിസാൻ മേഖലയിലെ സ്വാബിയയിൽ ഞായറാഴ്ച വൈകിട്ട് മബൂജ് സിഗ്നലിലേക്ക് കയറിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ് .
റെഡ് ക്രസന്റ് വിഭാഗം സംഭവസ്ഥലത്തെത്തി  രക്ഷാപ്രവർത്തനം നടത്തിയതായി ജിസാൻ മേഖലയിലെ റെഡ് ക്രസന്റ് അതോറിറ്റി ശാഖ ഡയറക്ടർ ജനറൽ ഡോ : ആദിൽ അബ്ദു അരീഷി പറഞ്ഞു.പരുക്കേറ്റവരെ കിങ് ഫഹദ് സെൻട്രൽ ആശുപത്രി , പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി , ജിസാൻ ജനറൽ ആശുപത്രി , സ്വാബിയ ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി . മരിച്ചവരെയും പരുക്കേറ്റവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക 

 


Latest Related News