June 29, 2022
June 29, 2022
റിയാദ് : തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ധീൻ(56) റിയാദിൽ നിര്യാതനായി.ബത്ഹയിലെ താമസ സ്ഥലത്തായിരുന്നു അന്ത്യം.കഴിഞ്ഞ 20 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
പരേതനായ മുഹമ്മദ്‌കുട്ടി -കുഞ്ഞിപ്പാത്തൂട്ടി ദമ്പതികളുടെ മകനാണ്.ഭാര്യ : മൈമൂന. മക്കൾ : മുഹമ്മദ് അസ്ഹറുദ്ധീൻ,ഹസ്ന,ഹംന.
ശുമൈസി ആശുപത്രി മോർച്ചറിയിൽ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക