Breaking News
ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  |
അബഹ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണം,പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും

September 01, 2021

September 01, 2021

 

റിയാദ് :സൗദിയുടെ അതിർത്തി പ്രവിശ്യയായ അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ   ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ട്. രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും സൗദി അറേബ്യ അറിയിച്ചു. മൂന്നാമത്തതെയാൾക്ക് നിസാര പരിക്കാണ് സംഭവിച്ചത്. ഹൂതികളുടെ ഡ്രോൺ ആക്രമണം പ്രതിരോധിച്ചതോടെ താഴെ അവശിഷ്ടങ്ങൾ പതിച്ചാണ് എട്ടു പേർക്ക് പരിക്കേറ്റത്. ഇതിൽ ഒരു ബംഗ്ലാദേശി പൗരന്റെ നില ഗുരുതരമാണ്. മറ്റൊരു ബംഗ്ലാദേശ് പൗരൻ ചികിത്സയിലാണ്. നിസാര പരിക്കേറ്റവരിൽ ഒരു സൗദി പൗരനും നേപ്പാൾ സ്വദേശിയുമുണ്ട്.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വിമാനത്താവളം ലക്ഷ്യമാക്കെയെത്തിയ ഡ്രോൺ സൗദി സഖ്യസേന തകർക്കുകയായിരുന്നു. ഒരു വിമാനത്തിനും ചെറിയ കേടുപാടുകളുണ്ടായി. യമനിലെ വിമത വിഭാഗമായ ഹൂതികളാണ് ആക്രമണ ശ്രമം നടത്തിയത്.

സംഭവത്തിൽ തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. നിരവധി തവണ അബഹ വിമാനത്താവളത്തിലേക്ക് മുമ്പും ആക്രമണ ശ്രമം നടന്നിട്ടുണ്ട്. ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടക്കുന്നത്.

ആക്രമണത്തെ തുടർന്ന് ഏതാനും മണിക്കൂറുകൾ സുരക്ഷയുടെ ഭാഗമായി സർവീസ് നിർത്തി വെച്ചിരുന്നെങ്കിലും വീണ്ടും പ്രവർത്തനം സാധാരണ നിലയിലായിട്ടുണ്ട്. വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തത് പ്രകാരം തന്നെ പുറപ്പെടും.
ആക്രമണം യുദ്ധക്കുറ്റമാണെന്നും ഹൂതിഭീകരരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും സൗദി അറേബ്യ പറഞ്ഞു.


Latest Related News