Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സന്ദർശക വിസയിലുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിന് ഈ ഘട്ടത്തിൽ അർഹതയുണ്ടാവില്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം 

January 14, 2021

January 14, 2021

ദോഹ : കോവിഡ് പരിശോധനയിൽ പോസറ്റിവ് ആയവർ 90 ദിവസം കഴിഞ്ഞു മാത്രമേ പ്രതിരോധ വാക്സിൻ സ്വീകരിക്കാവൂ എന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഇൻസ്റ്റാഗ്രാം വഴി ഒരു ചോദ്യത്തിനുള്ള മറുപടിയായി വാക്സിനേഷൻ വിഭാഗം മേധാവി ഡോ.സൊഹാ അൽ ബയാത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മാത്രമാണ് കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നത്.രാജ്യത്തെത്തുന്ന സന്ദർശകർക്ക് ഈ ഘട്ടത്തിൽ വാക്സിൻ നൽകില്ലെന്നും അവർ പറഞ്ഞു.

ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമല്ല, എന്നാൽ ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഉൾപെടെ ഖത്തറിൽ നിന്നും ചില പ്രത്യേക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രതിരിരോധ  കുത്തിവെപ്പ് നിര്ബന്ധമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഫൈസർ-ബയോൺ ടെക് വാക്സിനും മോഡേണാ വാക്സിനും തമ്മിലുള്ള വ്യത്യാസവും അവർ വിശദീകരിച്ചു.
'ഈ രണ്ട് കമ്പനികളുടെയും വാക്സിനുകൾ വാങ്ങുന്നതിന് ഖത്തർ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.എന്നാൽ നിലവിൽ ഫൈസർ വാക്സിനാണ് രാജ്യത്ത് നൽകുന്നത്.മോഡേണാ വാക്സിൻ ആഴ്ചകൾക്കകം രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ രണ്ടു വാക്സിനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം സംഭരണ സംവിധാനത്തിലും രണ്ടു ഡോസുകൾക്കിടയിലെ സമയക്രമത്തിലും മാത്രമാണ്.ആദ്യ വാക്സിൻ സ്വീകരിച്ച് 21 ദിവസം കഴിഞ്ഞാണ് ഫൈസർ വാക്സിന്റെ രണ്ടാമത്തെഡോസ് നൽകുന്നത്.എന്നാൽ 28 ദിവസം കഴിഞ്ഞു മാത്രമേ  മോഡേണാ വാക്സിന്റെ രണ്ടാമത്തെ ഡോസ് കുത്തിവെക്കാൻ കഴിയൂ-' അവർ പറഞ്ഞു. വാക്സിനേഷൻ എടുത്തവർക്ക് ഇതുവരെ, ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഡിസംബർ 23 നാണ് ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് നൽകി തുടങ്ങിയത്.രണ്ടാമത്തെ ഡോസ് വിതരണം ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News