Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കേരളത്തിൽ നിന്നുള്ള യാത്രക്കാരുമായി രണ്ടാമത്തെ ഇൻഡിഗോ വിമാനവും ദോഹയിലെത്തി,ഖത്തർ എയർവെയ്‌സ് വീണ്ടും റദ്ദാക്കി 

August 19, 2020

August 19, 2020

ദോഹ : കേരളത്തില്‍ നിന്നുള്ള യാത്രക്കാരുമായി ഇൻഡിഗോ വിമാനങ്ങൾ ദോഹയിൽ എത്തിതുടങ്ങി.കണ്ണൂരിൽ നിന്നുള്ള 6E8434 ഇൻഡിഗോ വിമാനം ഇന്ന് (ബുധനാഴ്ച) രാവിലെ 10.30 ന് ദോഹയിൽ ഇറങ്ങി.എയർ ബബിൾ കരാർ നിലവിൽ വന്ന ശേഷം കേരളത്തിൽ നിന്നും ദോഹയിലെത്തുന്ന രണ്ടാമത്തെ വിമാനമാണിത്. 

മാസങ്ങൾ നീണ്ട യാത്രാ വിലക്കിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ  ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്നലെയാണ് 103 യാത്രക്കാരുമായി ദോഹയിൽ ഇറങ്ങിയത്. കെഎംസിസി പാസഞ്ചേഴ്സ് പോര്‍ട്ടലില്‍ ചാർട്ടേഡ് വിമാനങ്ങൾക്കായി നേരത്തെ  രജിസ്റ്റര്‍ ചെയ്ത ഏതാനും യാത്രക്കാരും  ഈ വിമാനത്തിലുണ്ടായിരുന്നു. ഈ മാസം ആദ്യം ഖത്തറിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും സാധ്യമായിരുന്നില്ല. തുടര്‍ന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്ത ഏതാനും പേരെ ആരോഗ്യപ്രവർത്തകർക്കുള്ള  വന്ദേഭാരത് വിമാനത്തില്‍ ഖത്തറിലെത്തിച്ചിരുന്നു. അവശേഷിക്കുന്ന യാത്രക്കാരിൽ ചിലർക്കാണ് വന്ദേ ഭാരത് മിഷന്റെ ഈ വിമാനത്തിൽ സംഘടന തന്നെ യാത്രാ സൗകര്യം ഒരുക്കിയത്.

അതേസമയം,കേരളത്തിൽ നിന്നും ഇന്നലെ വരേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സ് വിമാനം ഇന്നും യാത്ര റദ്ദാക്കി.കോഴിക്കോട് നിന്നും ഇന്നലെ വരേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഈ വിമാനത്തിൽ ടിക്കറ്റെടുത്തവർക്ക് ഇന്നത്തേക്ക് ടിക്കറ്റ് മാറ്റി നൽകിയിരുന്നു. എന്നാൽ ബുധനാഴ്ചയും യാത്ര റദ്ദാക്കിയതായി ഇന്നലെ രാത്രിയോടെ യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News