Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കൊറന്റൈൻ നിബന്ധന തടസ്സമാവുന്നു,അബു സാമ്ര അതിർത്തി തുറന്നെങ്കിലും റോഡ് വഴിയുള്ള ചരക്കുനീക്കത്തിന് സമയമെടുക്കും

January 11, 2021

January 11, 2021

ദോഹ: മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം അബു സാമ്ര അതിർത്തി തുറന്നെങ്കിലും സൌദിയിൽ നിന്നും യു.എ.ഇയിൽ നിന്നും റോഡ് മാർഗ്ഗം ഖത്തറിലേക്ക് ചരക്ക് ഗതാഗതം തുടങ്ങിയില്ല.അതിർത്തി വഴി വരുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയതാണ് കാരണം.

അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് അറിയിച്ചിരുന്നു. അതിർത്തി കടക്കുന്നതിന് 72 മണിക്കൂർ മുൻപെങ്കിലും നേടിയ കൊവിഡ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.കൂടാതെ അതിർത്തി കടന്നെത്തുന്നവർ ഒരാഴ്ച്ച നിർബന്ധിത ഹോട്ടൽ ക്വാറൻറൈനിൽ പോവണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. യാത്രയ്ക്ക് മുൻപായി ഡിസ്ക്കവർ ഖത്തറിൻറെ വെബ്സൈറ്റിലൂടെ മുൻകൂറായി ഹോട്ടൽ മുറികൾ ബുക്ക് ചെയ്യണം.

സൌദി അറേബ്യയിൽ നിന്നും ഖത്തറിലേക്ക് ചരക്കുമായി എത്തുന്ന ട്രക്ക് ഡ്രൈവർമാരും അവരുടെ സഹായികളും ഒരാഴ്ച്ചത്തേക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻറൈനിൽ പോവണമെന്ന നിർദേശം ചെലവ് കൂട്ടുമെന്ന പരാതിയാണ് പരക്കെ ഉയർന്നിട്ടുള്ളത്. കൂടാതെ ചരക്ക് നീക്കത്തിൽ പ്രായോഗികമായ ബുദ്ധിമുട്ട് സൃഷ്ടിക്കാനും ഇത് ഇടയാക്കുമെന്ന് പലരും പരാതിപ്പെടുന്നു.

അതേസമയം ചരക്കു സാധനങ്ങൾ കപ്പൽ വഴി അയക്കാം എന്നത് വ്യാപാരികൾക്ക് ആശ്വാസം നൽകുന്നു.

കാർഗോ സാധനങ്ങൾ റോഡ് മാർഗം എത്തിക്കാൻ ശ്രമിക്കുന്നവർക്ക് ഹോട്ടൽ ക്വാറൻറൈനിൽ പ്രവേശിക്കണം എന്ന നിർദേശം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഒരു ട്രെയിലർ വാഹനത്തിൽ ചരക്ക് എത്തിക്കുന്ന ഡ്രൈവറുടെ ഹോട്ടൽ ക്വാറൻറൈൻ ചെലവിനായി ഏകദേശം 2,000 റിയാൽ നൽകണം. അയാൾക്കൊപ്പം സഹായിയുണ്ടെങ്കിൽ അദ്ദേഹത്തിനും ഇതേ തുക ക്വാറൻറൈനിനായി ചെലവാക്കണം. ഇത് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും.ഇക്കാരണങ്ങളാൽ റോഡ് വഴിയുള്ള ചരക്കു ഗതാഗതത്തിന് ഇനിയും സമയമെടുക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക
 


Latest Related News