Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഇഖാമ,റീ എൻട്രി വിസ പുതുക്കി നൽകാനുള്ള തീരുമാനം സൗദി പ്രവാസികൾക്ക് ആശ്വാസമാകും

September 12, 2021

September 12, 2021

റിയാദ്: ഇന്ത്യയടക്കം സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ഇഖാമ, റീ-എന്‍ട്രി സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി നവംബര്‍ വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് . നാട്ടില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ വാര്‍ത്ത . സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് പ്രസ്തുത നടപടി.

മുമ്ബ്​ പല തവണകളായി ഇഖാമയും റീ-എന്‍ട്രിയും പുതുക്കി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 30 വരെയായിരുന്നു നിലവില്‍ ഇവയുടെ കാലാവധി. ഇതാണ് രണ്ടുമാസം കൂടി സൗജന്യമായി പുതുക്കി നവംബര്‍ 30 വരെയാക്കിയാണ്​ ഉത്തരവ് ഇറക്കിയത്. കോവിഡ് പ്രതിസന്ധിയിലെ യാത്രാവിലക്ക് മൂലം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക്​ ഈ ആനുകൂല്യം മുഖേന സൗദിയിലേക്ക് മടങ്ങാന്‍ കഴിഞ്ഞേക്കും .

അതെ സമയം പലരുടെയും ഇഖാമ, റീ-എന്‍ട്രി കാലാവധികള്‍ പലതവണ കഴിഞ്ഞിരുന്നെങ്കിലും വീണ്ടും പുതുക്കി ലഭിക്കുകയായിരുന്നു. തന്മൂലമാണ് ഇവര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നത്. നിലവില്‍ സൗദിയില്‍ നിന്ന് രണ്ടു ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് മടങ്ങുന്നുണ്ട്.


Latest Related News