Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
തലശേരി ഉരുവച്ചാൽ സ്വദേശി ദോഹയിൽ കുഴഞ്ഞുവീണ് മരിച്ചു 

September 22, 2020

September 22, 2020

ദോഹ : തലശേരി ഉരുവച്ചാൽ നീർവേലി സ്വദേശി ഖത്തറിൽ കുഴഞ്ഞുവീണ് മരിച്ചു.നീർവേലി ആയിത്തറയിലെ തണ്ടയാം കണ്ടി വീട്ടിൽ കോടേരി രാധാകൃഷ്ണൺ (50) ആണ് ദോഹയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറിലെ അൽ റയ്യാനിൽ ഇലട്രിക്ക് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു..8 മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും ഖത്തറിൽ തിരിച്ചെത്തിയത്.

പരേതനായ ചോഴൻ കുഞ്ഞിരാമന്റെയും പരേതയായ കോടേരി മാധവി അമ്മയുടെയും മകനാണ്. ഭാര്യ. ഷീമ. മകൾ.ദിയ.സഹോദരങ്ങൾ: വനജ കുമാരി. കനകരാജൻ.ശ്രീലത. മൃതദേഹം ഖത്തറിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News