Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഇഖാമ കഴിഞ്ഞ സൗദി പ്രവാസികൾക്ക് അഞ്ചുവർഷം കാലാവധിയുള്ള താത്കാലിക പാസ്പോർട്ട് ലഭിക്കും

February 03, 2022

February 03, 2022

റിയാദ് : ഇഖാമയുടെ കാലാവധി അവസാനിച്ചതിനാൽ പാസ്പോർട്ട് പുതുക്കാനാവാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷവാർത്ത. ഇവർക്ക് അഞ്ച് വർഷം കാലാവധി ഉള്ള താൽകാലിക പാസ്പോർട്ട് ലഭ്യമാക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുറംകരാർ ഏജൻസിയായ വി.എഫ്.എസ്. സെന്ററുകളുടെ ഇടപെടൽ കാരണം കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് നവയുഗം സാംസ്‌കാരിക വേദി എംബസിക്ക് കത്തയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് എംബസി ഇക്കാര്യം അറിയിച്ചത്.

താൽകാലിക പാസ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വി.എഫ്.എസ് സെന്ററുകൾക്ക് നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ എംബസിയുടെ സെക്കന്റ് സെക്രട്ടറി പ്രേം സെൽവാൾ അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസികൾ സ്പോൺസറുടെയോ കമ്പനിയുടെയോ 'ഇഖാമ പിന്നീട് പുതുക്കി നൽകാം' എന്ന ഉറപ്പടങ്ങിയ കത്ത് ഹാജരാക്കണം. ഇവർക്ക് അഞ്ചുവർഷത്തെ താൽകാലിക പാസ്പോർട്ട് അനുവദിക്കും. ഇഖാമ പുതുക്കപ്പെട്ടതിന് ശേഷം പത്തു വർഷത്തെ കാലാവധിയുള്ള സാധാരണ പാസ്‌പോർട്ടിന് അപേക്ഷിക്കാനും ഇവർക്ക് കഴിയുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.


Latest Related News