Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഇറാന്‍ സൈനിക കമാന്‍ഡറെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു; മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതായി ഇറാന്‍

October 04, 2019

October 04, 2019

തെഹ്‌റാന്‍: ഇറാന്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥൻ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു. ഇസ്രായേല്‍-അറബ് ചാര ഏജന്‍സികള്‍ ചേര്‍ന്നാണ് ജനറല്‍ ഖാസിമിനെ വധിക്കാന്‍ പദ്ധതിയിട്ടതെന്ന് ഇറാന്‍ സേനാ ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഹുസൈന്‍ താഇബ് അറിയിച്ചു.

സംഭവത്തില്‍ മൂന്നു ഭീകരവാദികളെ അറസ്റ്റ് ചെയ്തതായി ഹുസൈന്‍ താഇബ് അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമാണ്  ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തിയതികളില്‍ നടന്ന ആശുറാ ചടങ്ങുകള്‍ക്കിടെ സൈനിക കമാന്‍ഡറെ വധിക്കാനാണു പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചു രഹസ്യ വിവരം ലഭിച്ച സേന നീക്കം തകര്‍ക്കുകയായിരുന്നു.

കെര്‍മാന്‍ നഗരത്തില്‍ സുലൈമാനിയുടെ പിതാവ് നിര്‍മിച്ച പള്ളിക്കടുത്തുള്ള കെട്ടിടം വിലയ്ക്ക് വാങ്ങി തറയ്ക്കടിയിലൂടെ ഭൂഗർഭ തുരങ്കമുണ്ടാക്കി 350 കി.ഗ്രാം സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പതിവു പോലെ ഖാസിം സുലൈമാനി പള്ളിയില്‍ പ്രാർത്ഥനയ്‌ക്കെത്തിയാലുടൻ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഒരു അയല്‍രാജ്യത്തു വെച്ച് വന്‍ തുക ചെലവിട്ടു സംഘം പരിശീലനം നടത്തിയിരുന്നതായും താഇബ് പറഞ്ഞു.


Latest Related News