Breaking News
അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം |
റിയാദിൽ ക്ലാസെടുത്തുകൊണ്ടിരിക്കെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

October 16, 2021

October 16, 2021

റിയാദ് : വിദ്യാർത്ഥികൾക്ക് മുന്നിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. അൽ സുവൈദി ഡിസ്ട്രിക്ടിലെ ഹയർസെക്കന്ററി സ്കൂളിലാണ് ദാരുണസംഭവം അരങ്ങേറിയത്. ശൈഖ അൽമവാശ് എന്ന അധ്യാപികയാണ് മരണപ്പെട്ടത്. 

ഖുർആൻ പിരീഡിൽ ഖുർആൻ പാരായണം ചെയ്യവെയാണ് അധ്യാപിക കുഴഞ്ഞുവീണതെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. മറ്റ് അധ്യാപികമാരും സ്കൂൾ അധികൃതരും റെഡ് ക്രോസിന്റെ സഹായത്തോടെ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എല്ലാ തിങ്കൾ വ്യാഴം ദിവസങ്ങളിലും മകൾ വ്രതം അനുഷ്ഠിക്കാറുണ്ടായിരുന്നുവെന്നും, വ്രതശുദ്ധിയോടെയാണ് മകൾ ഇഹലോകം വെടിഞ്ഞതെന്നും, അധ്യാപികയുടെ പിതാവും, സൗദി ഗ്രാന്റ് മുഫ്തി ഓഫീസിലെ മുൻ ഉപദേഷ്ടാവ് കൂടിയായ അബ്ദുൾ അസീസ് അതീഖ് അൽമവാശ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അൽഹായിർ റോഡിലെ അമീർ ഫഹദ് ജുമാമസ്ജിദിൽ ഇന്നലെ വൈകീട്ട് അസർ നമസ്കാരാന്തരം മയ്യത്ത് ഖബറടക്കി.


Latest Related News