Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
അഫ്ഗാൻ സമാധാന ചർച്ച,താലിബാൻ സംഘം ദോഹയിൽ എത്തി 

September 06, 2020

September 06, 2020

ദോഹ : അഫ്ഗാൻ സമാധാന ചർച്ചകൾക്കായി താലിബാൻ പ്രതിനിധി സംഘം ഖത്തറിലെത്തി.അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായാണ് ഉന്നതതല പ്രതിനിധി സംഘം ദോഹയിൽ എത്തിയത്.ഇന്നലെ രാവിലെ ദോഹയിലെത്തിയ സംഘം ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും.കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും തമ്മിൽ ദോഹയിൽ നടന്ന ചർച്ചയുടെ തുടർച്ചയായാണ് സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നത്.

യുദ്ധാനന്തര അഫ്ഗാനിസ്ഥാൻ എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നതിന് അമേരിക്കയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.ഇതിനായി ഇരു വിഭാഗത്തിന് മേലും യു.എസ് സമ്മർദം ചെലുത്തിവരുന്നുണ്ട്.കഴിഞ്ഞയാഴ്ച യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി ചർച്ച നടത്തിയിരുന്നു. ചർച്ചക്കായി താലിബാന് മേൽ സമ്മർദം ചെലുത്തുന്നതിന് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് പാക്കിസ്ഥാനും സന്ദർശിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News