Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പ്രവാസി ക്ഷേമനിധി ബോർഡിന്റെ പേരിൽ തട്ടിപ്പ്, പിന്നിൽ സിപിഐഎം ജില്ലാ നേതാവിന്റെ മകൻ

November 23, 2021

November 23, 2021

പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വവാഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായി ബദൽ വെബ്‌സൈറ്റ് നിർമ്മിച്ചാണ് സാധാരണക്കാരിൽ നിന്നും പണം തട്ടിയെടുക്കുന്നത്. http://pravasikerala.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രവാസിക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കാൻ 200 രൂപയാണ് വേണ്ടത്. എന്നാൽ, തട്ടിപ്പിന് വേണ്ടി തയ്യാറാക്കിയ http://nrifuture.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരാൾ 750 രൂപ അടയ്ക്കണം.

കമ്പനി അക്കൗണ്ടിലേക്ക് പണം അടയ്ക്കാൻ കഴിയുന്നില്ല എങ്കിൽ നിർമൽ തോമസ് എന്നയാളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം അടക്കാനാണ് സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദേശം. തൃശൂർ ജില്ലയിലെ സിപിഎം നേതാവിന്റെ മകനും, അബുദാബിയിലെ സാംസ്‌കാരികസംഘടനാ പ്രവർത്തകനുമായ നിർമൽ തോമസ് തന്നെയാണ് ഈ വെബ്‌സൈറ്റിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും. കൊച്ചി ആസ്ഥാനമാക്കി ഇതിനായി സ്വന്തം ഓഫീസും, കസ്റ്റമർ കെയർ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. വാർദ്ധക്യകാലത്ത് ഒരു തുക പെൻഷനായി കിട്ടുമെന്നതിനാൽ നിരവധി സാധാരണക്കാരായ തൊഴിലാളികളാണ് ഈ തട്ടിപ്പിൽ കുരുങ്ങുന്നത്. പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടും പ്രവാസി ക്ഷേമനിധി ബോർഡ് ഈ തട്ടിപ്പിനെതിരെ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വ്യാജ പരസ്യങ്ങളിൽ പെട്ട് ചൂഷണത്തിന് ഇരയാകരുത് എന്ന ചെറിയൊരു മുന്നറിയിപ്പ് മാത്രമാണ് സൈറ്റിലുള്ളത്.


Latest Related News