Breaking News
ഖത്തറിലെ എച്ച്എംസിയിൽ പുതിയ രക്തദാന കേന്ദ്രം തുറന്നു  | ഗ്രാൻഡ് മാളിൽ 'മാമ്പഴക്കാലം',മെയ് 15 വരെ തുടരും  | കുവൈത്തിൽ വേശ്യാവൃത്തിയിലും അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട 24 പേർ അറസ്റ്റിൽ | ദുബായ് - മംഗളുരു വിമാനത്തില്‍ നിന്ന് കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍ | ഖത്തറിൽ സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ചു; നാല് മരണം  | ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇസ്രാ​യേലി ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് | നൻമ ചീക്കോന്ന് ഖത്തർ കമ്മറ്റി ഡയാലിസിസ് മെഷീൻ കൈമാറി  | സൗദിയിലെ ഭക്ഷണശാലകളില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ നഖങ്ങളും കണ്‍പീലികളും ധരിക്കുന്നതിന് വിലക്ക് | കുവൈത്ത് അമീറിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതിന് ഒരാൾ അറസ്റ്റിൽ, നിരവധി പേർക്ക് വാറണ്ട് |
സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം 

April 28, 2024

news_malayalam_weather_update_in_kerala

April 28, 2024

ന്യൂസ്‌റൂം ബ്യുറോ

പാലക്കാട്: സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്നും നാളെയും (ഏപ്രിൽ 28,29) കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

മലയോര മേഖലകളിലൊഴികെ, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. 

അതേസമയം, സൂര്യാതപമേറ്റ് പാലക്കാട് എലപ്പുള്ളിയിൽ വയോധിക മരിച്ചു. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് ഇന്നലെ (ശനി) മരിച്ചത്. 90 വയസായിരുന്നു. വീടിന് സമീപത്തുള്ള കനാലിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കിയതിലാണ് മരണ കാരണം സൂര്യാതപമേറ്റതാണെന്ന് മനസിലായത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News