Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറിലെ തെരുവുനായ ശല്യം ഉടന്‍ പരിഹരിക്കുമെന്ന് മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം

January 19, 2021

January 19, 2021

ദോഹ: തെരുവു നായ്ക്കളെ സംബന്ധിച്ച് ഉയര്‍ന്ന് വന്ന പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം. തെരുവു നായ്ക്കളെ കൈകാര്യം ചെയ്യാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രാലയം അറിയിച്ചു. 

ഖത്തറില്‍ തെരുവു നായ്ക്കളെ കുറിച്ചുള്ള പരാതികള്‍ അടുത്തിടെയായി വര്‍ധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തെരുവു നായ്ക്കളെ നേരിടാനായി പ്രത്യേക കമ്പനിയെ നിയമിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. 

ഇതോടൊപ്പം തെരുവു നായ്ക്കളെയും വഴിതെറ്റി അലയുന്ന മറ്റ് മൃഗങ്ങളെയും പുനരധിവസിപ്പിക്കാനുള്ള കേന്ദ്രവും മന്ത്രാലയം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News