Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഇന്ത്യ-ഖത്തര്‍ തൊഴില്‍, മനുഷ്യശേഷി വികസന സംയുക്ത സമിതി യോഗം,ഖത്തറിന്റെ തൊഴില്‍ പരിഷ്‌കാരണ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തു

December 11, 2020

December 11, 2020

ദോഹ: ഇന്ത്യ-ഖത്തര്‍ തൊഴില്‍, മനുഷ്യശേഷി വികസന സമിതിയുടെ ആറാമത് യോഗം വെര്‍ച്വലായി ചേര്‍ന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ബാഗനി റമുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇന്ത്യയ്ക്കു വേണ്ടി യോഗത്തില്‍ പങ്കെടുത്തത്. ഖത്തറിനെ പ്രതിനിധീകരിച്ച് തൊഴില്‍ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസ്സന്‍ അൽ ഉബൈദലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബുധനാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള തൊഴില്‍, മനുഷ്യശേഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. അടുത്തിടെ ഖത്തര്‍ സ്വീകരിച്ച തൊഴില്‍ പരിഷ്‌കരണ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തു. 

തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും ഇരുരാജ്യങ്ങള്‍ക്കിടയിലെ തൊഴിലാളികളുടെ സുരക്ഷിതമായ യാത്രയും ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവയെ പിന്തുണയ്ക്കുന്നതിനുമുള്ള നടപടികള്‍ സ്ഥാപനവല്‍ക്കരിക്കുന്നതിനെ ഇരുപക്ഷവും പിന്തുണച്ചു.  

പ്രാദേശിക വികസനത്തിന് ഇന്ത്യന്‍ പ്രൊഫഷണലുകളും തൊഴിലാളികളും നല്‍കിയ സംഭാവനകള്‍ മികച്ചതാണെന്ന് ഖത്തരി സംഘം യോഗത്തില്‍ പറഞ്ഞു. അടുത്ത റൗണ്ട് യോഗം ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തിയ്യതിയില്‍ ഖത്തറില്‍ വച്ച് നടത്താന്‍ ധാരണയായി.  

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News