Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വീട്ടമ്മയുടെ ജോലിക്ക് ശമ്പളം വെറുംവാക്കല്ല ,ഷാർജയിൽ സ്വന്തമായി കാർ വാങ്ങി  തൃശൂർ സ്വദേശിനി 

June 02, 2021

June 02, 2021

ദുബായ് : വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന നടൻ കമൽഹാസന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറഞ്ഞ കയ്യടിയോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള വീട്ടമ്മമാർ സ്വീകരിച്ചത്. എന്നാൽ,ഈയൊരു തീരുമാനം തന്റെ ജീവനക്കാർക്കിടയിൽ നടപ്പാക്കി മാതൃകയായിരിക്കുകയാണ് ദുബായിലെ മലയാളി ബിസിനസ് പ്രമുഖൻ സോഹൻ റോയ്. ഏരീസ് ഗ്രൂപ്പ്‌ ചെയര്‍മാനും സിഇഒയുമായ ഡോ. സോഹന്‍ റോയിയാണ് വീട്ടമ്മമാർക്ക് സ്വാശ്രയത്വം ഉറപ്പാക്കാൻ ജീവനക്കാരുടെ ഭാര്യമാർക്ക് ശമ്പളം നൽകി വേറിട്ട മാതൃകയായത്.

വീട്ടമ്മ എന്ന നിലയില്‍ തനിക്ക് കിട്ടുന്ന ശമ്പളം  ഉപയോഗിച്ച്‌ സ്വന്തമായി കാര്‍ വാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ തൃശൂർ സ്വദേശിനിയായ ഫിജി.ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സുധീറിന്റെ ഭാര്യയാണ് ഫിജി. സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്ക് ശമ്പളം  നല്‍കുമെന്ന ഏരീസ് ഗ്രൂപ്പ്‌ ചെയര്‍മാനും സിഇഒയുമായ ഡോ. സോഹന്‍ റോയിയുടെ പ്രഖ്യാപനമാണ് ഫിജിയ്ക്ക് ഇതിനുള്ള സാമ്പത്തിക  കരുത്തു നല്‍കിയത്.   

'സ്വന്തമായി പുറത്തുപോയി ജോലി ചെയ്ത് ലഭിക്കുന്ന ശമ്ബളം കൊണ്ട് ഒരു കാര്‍ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാല്‍ കുട്ടികള്‍ ചെറുതായതിനാല്‍ വീട്ടില്‍നിന്നും മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു. അപ്പോഴാണ് മൂന്ന് മാസം മുന്‍പ് ഇങ്ങനെയൊരു പ്രഖ്യാപനം വന്നത്. അന്നുമുതല്‍ ശമ്ബളം ലഭിക്കുന്നുണ്ട്. അപ്പോഴാണ് കാര്‍ വാങ്ങുന്നതിനെ കുറിച്ച്‌ ചിന്തിച്ചത്. കാരണം, കൊറോണക്കാലം കൂടി ആയതിനാല്‍ പൊതുഗതാഗതത്തെ ആശ്രയിക്കാതെ കുട്ടികളെ സ്കൂളില്‍ വിടുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന ജോലികള്‍ ചെയ്യാന്‍ ഈ വാഹനം ഒരുപാട് സഹായിക്കും. അത് മാത്രമല്ല, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണ്. യു എ ഇ യിലെ ഇലക്‌ട്രിക് കാറുകള്‍. പ്രതിമാസം 2500 ദിര്‍ഹം ഇഎംഐ ആയി അടച്ചാല്‍ മതി. ഇലക്‌ട്രിക് ആയതിനാല്‍ ഇന്ധനം പരിപാലനം എന്നിവയ്ക്കുള്ള ചെലവുകളില്‍ നിന്ന് ഏകദേശം 1000 ദിര്‍ഹത്തോളം ലാഭവും ലഭിക്കും. ഒപ്പം, ഇന്ധനമലിനീകരണം ഇല്ലാത്തതിനാല്‍, നമ്മുടെ പരിസ്ഥിതിയ്ക്ക് ആഘാതം ഏല്‍പ്പിക്കാതെ അതിനെ ശുദ്ധവും സുരക്ഷിതവുമായി നിലനിര്‍ത്തുവാനും ഇലക്‌ട്രിക് കാറുകള്‍ക്ക് കഴിയും' ഫിജി സുധീര്‍ പറഞ്ഞു.

ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് വളരെയധികം പ്രോത്സാഹനം നല്‍കുന്ന ഒന്നാണെന്ന അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ ഒട്ടനവധിപ്പേര്‍ പങ്കുവെക്കുന്നുണ്ട്.പതിനാറ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കമ്പനിയിലെ രണ്ടായിരത്തോളം ജീവനക്കാരുടെ ഭാര്യമാർക്കാണ് സോഹൻറോയ് എല്ലാ മാസവും മുടങ്ങാതെ ശമ്പളം നൽകുന്നത്.മാസം ഒരു കോടി രൂപയോളം ഇതിനായി മാറ്റിവെക്കുന്നതായി സോഹൻറോയ് പറഞ്ഞു.

സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് വളരെയധികം പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് ഇത് എന്നതിന് മറ്റ് ഉദാഹരണങ്ങള്‍ ആവശ്യമില്ലെന്ന് ഫിജിയുടെ സന്തോഷം പങ്കുവച്ചുകൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനെസ്സ് ഓഫീസര്‍ ആയ നിവേദ്യ സോഹന്‍ റോയ് പറഞ്ഞു.

 


Latest Related News