Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിൽ നിതാഖാത്തിന്റെ രണ്ടാം ഘട്ടം അടുത്തയാഴ്ച മുതൽ,ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

January 26, 2023

January 26, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ്: സൗദി അറേബ്യയിലെ കമ്പനികളിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന പുതുക്കിയ നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍, എല്ലാ സ്വകാര്യ കമ്പനികള്‍ക്കും സൗദി പൗരന്മാര്‍ക്ക് ജോലി നല്‍കേണ്ടത് നിര്‍ബന്ധമാണ്. ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ വിവിധ നിറങ്ങളില്‍ സൗദി, വിദേശ ജീവനക്കാരുടെ എണ്ണം അനുസരിച്ച് കമ്പനികളെ തരം തിരിക്കുന്ന പ്രക്രിയയാണ് നിതാഖാത്ത്. 2017 മുതലാണ് സൗദി ഭരണകൂടം പദ്ധതി നടപ്പിലാക്കിയത്.

പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രകാരം സ്ഥാപനത്തില്‍ ആകെയുള്ള ജീവനക്കാരില്‍ അഞ്ചു ശതമാനം വരെ സൗദികളെ നിയമിക്കേണ്ടി വരും. എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ഇക്കാര്യത്തില്‍ ഒരു സ്ഥാപനത്തിനും മേഖലയ്ക്കും ഇളവില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിതാഖാത്ത് തോത് പരിശോധിക്കാനുള്ള ലിങ്കുകള്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബര്‍ ഒന്നു മുതല്‍ 2024 വരെ നീളുന്നതാണ് നിതാഖാത്ത് പദ്ധതി. മൂന്നു ഘട്ടമായാണിത് സാമൂഹിക മാനവശേഷി വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഇതിന്റെ രണ്ടാം ഘട്ടമാണ് ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരിക. ഓരോ സ്ഥാപനവും പാലിക്കേണ്ട സൗദിവല്‍കരണ തോത് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചുള്ള സൗദി ജീവനക്കാരുടെ എണ്ണം ഓരോ സ്ഥാപനത്തിലും ഉണ്ടായിരിക്കണം.
നിലവില്‍ സൗദിവല്‍ക്കരണത്തിന്റെ പ്രാഥമിക തോത് പാലിച്ചവര്‍ ഇളം പച്ച വിഭാഗമാണ്. നിതാഖാത്ത് പദ്ധതി പ്രകാരം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ഏറ്റവും താഴേ തട്ടിലുള്ള വിഭാഗമാണ് ഇളം പച്ച. നിലവില്‍ ഈ കാറ്റഗറിയിലാണ് ഭൂരിഭാഗം സ്ഥാപനങ്ങളുമുള്ളത്. പുതിയ ഘട്ടത്തിലെ സൗദിവല്‍കരണം പാലിച്ചില്ലെങ്കില്‍ ഇവയുടെ കാറ്റഗറി ചുകപ്പിലേക്ക് മാറും. ചുകപ്പിലുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ സേവനവും ലഭ്യമാകില്ല. ചുകപ്പ് കാറ്റഗറിയില്‍ പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കമ്പനിയുടെ അനുമതിയല്ലാതെ സ്ഥാപനം മാറാനും കഴിയും. അഞ്ചില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഒരു സൗദി പൗരനെ നിയമിച്ചാല്‍ മതി. എങ്കിലും അതിന് മുകളിലേക്ക് മന്ത്രാലയം നിശ്ചയിച്ച തോതനുസരിച്ച് തന്നെ സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കണം. രാജ്യത്തെ മൊത്തം സ്ഥാപനങ്ങളെ അവയുടെ പ്രവര്‍ത്തന രീതി അനുസരിച്ച് റീട്ടെയില്‍, മൊത്തവ്യാപാരം, വ്യവസായം, ആരോഗ്യ സംരക്ഷണം, കരാര്‍, ബിസിനസ് സേവനങ്ങള്‍, സ്‌കൂള്‍, ഭക്ഷ്യവസ്തുക്കള്‍, ബക്കാല, അറ്റകുറ്റപ്പണികള്‍, റസ്റ്റോറന്റ്, കോഫി ഷോപ്പ്, ഗതാഗതം തുടങ്ങി 37 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.

വിവിധ മേഖലയിലുള്ള സ്ഥാപനങ്ങള്‍ നിതാഖാതില്‍ പാലിക്കേണ്ട സൗദിവത്കരണതോത് സംബന്ധിച്ച വിശദാംശവും സൗദി തൊഴില്‍ മന്ത്രാലയം പുറത്ത് വിട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമ്പൂര്‍ണ സൗദിവല്‍കരണം പ്രഖ്യാപിച്ച ചില മേഖലകളില്‍ നേരത്തെ ഇളവ് നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തിലും ചില മേഖലകളില്‍ മാത്രമാണ് വലിയ അളവില്‍ സൗദിവല്‍കരണം വേണ്ടി വരിക. ഫെബ്രുവരി മുതല്‍ ആരംഭിക്കുന്ന നിതാഖാത്ത് രണ്ടാം ഘട്ടത്തില്‍, പ്രധാന മേഖലകളില്‍ ഇളം പച്ച വിഭാഗത്തില്‍ തുടരാന്‍ വേണ്ട സൗദി വത്കരണം ഇനി പറയും പ്രകാരമാണ്.
വ്യവസായ, കോണ്‍ട്രാക്ടിംഗ്, റസ്റ്ററന്റ് മേഖലയില്‍ 12.47 ശതമാനമാണ് സൗദിവല്‍ക്കരണ തോത്. അതായത് നൂറ് ജീവനക്കാരില്‍ ചുരുങ്ങിയത് 12 പേര്‍ സൗദികളാകണം. ഫാസ്റ്റ് ഫുഡ് മേഖലയില്‍ 14.08, ഹോട്ടലുകളില്‍ 22.6, ബഖാലകളില്‍ 13.46, കോഫി ഷോപ്പുകളില്‍ 15.98, ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ മേഖലയില്‍ 20.25, വിദേശ സ്‌കൂളുകളില്‍ 4.95, ധനകാര്യ സ്ഥാപനങ്ങളില്‍ 50, ടെലകോം മേഖലയില്‍ 25.76, മൊബൈല്‍ ഷോപ്പുകളില്‍ 82, ഐടി മേഖലയില്‍ 15, റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ 74.5, കരാര്‍ മേഖലയില്‍ 12.17, മെയിന്റനന്‍സ് സ്ഥാപനങ്ങളില്‍ 16.12, ലാബ് ഹെല്‍ത്ത് സര്‍വീസുകളില്‍ 23.74, പെട്രോള്‍ പമ്പുകളില്‍ 8.86 എന്നിങ്ങനെയാണ് സൗദിവല്‍ക്കരണ ശതമാനം. സ്ഥാപനങ്ങള്‍ ഇളം പച്ച വിഭാഗത്തില്‍ തുടരാന്‍ വേണ്ട സൗദിവത്കരണ തോതാണിത്. ഇതില്‍ നിന്നും തൊട്ടു മുകളിലുള്ള ഓരോ കാറ്റഗറിയിലേക്കും ഉയരാന്‍ ഇതിനേക്കാള്‍ മൂന്ന് മുതല്‍ 15 ശതമാനം വരെ സൗദിവത്കരണം നടപ്പാക്കണം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News