Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
കോവിഡ് പ്രതിസന്ധി, സൗദിയിൽ ലോക്ക്ഡൗൺ ഏർപെടുത്തില്ലെന്ന് ആരോഗ്യമന്ത്രാലയം

January 04, 2022

January 04, 2022

റിയാദ്: കോവിഡ് വ്യാപനം അനുദിനം വർധിക്കുന്നുണ്ടെങ്കിലും  ലോക് ഡൗണ്‍ നടപ്പാക്കില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. അത്തരത്തിലുള്ള പ്രചരണങ്ങൾ  തെറ്റാണെന്നും  ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി. ലോക് ഡൗണ്‍ അടക്കമുള്ള കോവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് സൗദി മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ല, വാക്സിനേഷനുകളിലൂടെയും ബൂസ്റ്റര്‍ ഡോസിലൂടെയും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്, ഡോക്ടർ വ്യക്തമാക്കി.

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നവരും മരണപ്പെട്ടവരും  വാക്സിനുകള്‍ പൂര്‍ത്തിയാക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ പൂര്‍ണമായും പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അതിനാല്‍ രോഗവ്യാപനം തടയാന്‍ എല്ലാവരും വാക്സിനുകള്‍ പൂര്‍ത്തിയാക്കണം. വാക്സിന്‍ ക്ഷാമം രാജ്യത്തില്ലെന്നും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഫൈസര്‍, മോഡേര്‍നാ എന്നീ വാക്സിനുകള്‍ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


Latest Related News