Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രതിദിന കോവിഡ് അവലോകനം അവസാനിപ്പിച്ചതായി സൗദി

March 07, 2022

March 07, 2022

റിയാദ് : രാജ്യത്തെ കോവിഡ് അനുബന്ധ വാർത്താ സമ്മേളനവും, ഓരോ ദിവസത്തെയും കോവിഡ് കണക്കുകൾ പുറത്തുവിടുന്ന രീതിയും അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ്‌ അൽ അബ്ദുൽ ആലി  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അവശ്യഘട്ടങ്ങളിൽ അടിയന്തിരമായി പത്രസമ്മേളനങ്ങൾ വിളിക്കുമെന്നും അബ്ദുൽ ആലി വിശദമാക്കി. 'സൗദിയിൽ കോവിഡ് അതിന്റെ അവസാനഘട്ടത്തിലാണ്. വൈകാതെ തന്നെ രോഗത്തെ പൂർണമായും ഉന്മൂലനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ'- ഔദ്യോഗിക വക്താവ് കൂട്ടിച്ചേർത്തു. ദിവസേന കോവിഡ് കണക്കുകൾ പുറത്തുവിടില്ലെങ്കിലും, ഇവ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. ആരോഗ്യവിദഗ്ധർക്കും മറ്റും സൈറ്റുകളിൽ കയറി കോവിഡ് കണക്കുകൾ അറിയാൻ കഴിയും.


Latest Related News