Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹൂതികളുടെ ആക്രമണങ്ങൾ തുടർന്നാൽ ഇന്ധനവിതരണം തടസപ്പെട്ടേക്കും, സൗദിയുടെ മുന്നറിയിപ്പ്

March 22, 2022

March 22, 2022

റിയാദ് : സൗദി അറേബ്യക്ക് നേരെ നിരന്തരം നടത്തുന്ന ആക്രമണങ്ങളിൽ നിന്നും ഹൂതികൾ പിന്മാറിയില്ലെങ്കിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് സൗദിയുടെ മുന്നറിയിപ്പ്. ഇന്ധന ക്ഷാമം അടക്കമുള്ള പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യത ഉണ്ടെന്നാണ് സൗദി ലോകരാജ്യങ്ങളെ അറിയിച്ചത്. ഹൂതികളുടെ ആക്രമണത്തിൽ ആഗോള സമൂഹം വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും സൗദി പരാതിപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലായി ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ ഭൂരിഭാഗവും എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു. അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും മിസൈലാക്രമണമുണ്ടായി. നൂതന പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച്, ഈ ആക്രമണങ്ങളെ നിർവീര്യമാക്കാൻ സൗദി സഖ്യസേനയ്ക്ക് കഴിഞ്ഞെങ്കിലും, റോക്കറ്റുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുകാരണം യാമ്പു റിഫൈനറിയിലെ ഇന്ധന ഉല്പാദനത്തിന്റെ തോത് കുറക്കേണ്ടി വന്നതായും സൗദി അറിയിച്ചു.


Latest Related News