Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾക്കിടെ സൗദി അറേബ്യ കോവിഡ് മാനദണ്ഡങ്ങൾ ഒഴിവാക്കിയതായി ആക്ഷേപം

January 15, 2022

January 15, 2022

റിയാദ് : സ്‌പെയിനിലെ ആഭ്യന്തര ടൂർണമെന്റുകളിൽ ഒന്നായ സ്പാനിഷ് സൂപ്പർ കപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇത്തവണ സൗദി അറേബ്യ ആണ് വേദിയാവുന്നത്. റയലും ബാഴ്‌സയും ഏറ്റുമുട്ടിയ എൽ ക്ലാസിക്കോ അടക്കമുള്ള സൂപ്പർ പോരാട്ടങ്ങൾ സൗദിയിൽ അരങ്ങേറുകയും ചെയ്തു. ഈ ടൂർണമെന്റ് നടത്തിപ്പിന്റെ ഭാഗമായ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ സൗദി വിട്ടുവീഴ്ച്ച വരുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 


വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയ താരങ്ങൾക്ക് മാത്രമേ സൂപ്പർകപ്പിൽ പന്തുതട്ടാൻ കഴിയൂ എന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിരോധനിര താരം റെനാൻ ലോഡി രണ്ടാം ഡോസ് സ്വീകരിക്കാതെ തന്നെ കളത്തിലിറങ്ങി. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തതിനാൽ ലോഡിയെ ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കിയതായി പരിശീലകൻ ടിറ്റെ അറിയിച്ചിരുന്നു. പക്ഷേ സൗദിയിൽ താരം ബൂട്ടുകെട്ടുകയും ചെയ്തു. സ്പാനിഷ് ഫുട്‍ബോൾ അധികൃതരുടെ നിർബന്ധത്തിന് മുന്നിൽ സൗദി നിയമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ തയ്യാറാവുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2020 ഏപ്രിലിൽ കോവിഡ് പിടിപെട്ടതിനാലാണ് ലോഡി രണ്ടാം ഡോസ് സ്വീകരിക്കാൻ വൈകുന്നതെന്നാണ് സ്പാനിഷ് അധികൃതരുടെ വിശദീകരണം. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ സൗദി അറേബ്യ തയ്യാറായിട്ടില്ല.


Latest Related News