Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ നാളെ മഴയ്ക്ക് വേണ്ടി പ്രത്യേകനമസ്കാരം സംഘടിപ്പിക്കും

November 03, 2021

November 03, 2021

മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നാളെ നിർവഹിക്കപ്പെടുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. സൽമാൻ രാജാവാണ് ഈ തീരുമാനം എടുത്തത്. പ്രവാചകചര്യയുടെ ഭാഗമായുള്ള മഴ നമസ്കാരം ഈയിടെ ഖത്തറിലും നടന്നിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനങ്ങളോട് നമസ്കാരം നിർവഹിക്കാൻ ശ്രമിക്കണമെന്നും റോയൽ കോർട്ട് അറിയിച്ചു. സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റിന് ശേഷമായിരിക്കും നമസ്കാരം. പള്ളികൾ നമസ്കാരത്തിന് സജ്ജമാക്കണമെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മതകാര്യവകുപ്പ് പള്ളി ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.


Latest Related News