Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കോവിഡ് ഭീഷണി കുറയുന്നു, ഈ വർഷം 10 ലക്ഷം പേർക്ക് ഹജ്ജ് നിർവഹിക്കാമെന്ന് സൗദി

April 09, 2022

April 09, 2022

റിയാദ് : ലോകത്തെമ്പാടും കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ, ഹജ്ജ് തീർത്ഥാടനം പതിയെ പഴയപടിയാവുന്നു. കഴിഞ്ഞ രണ്ടരവർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ്, ഇത്തവണ പത്ത് ലക്ഷം പേർക്ക് തീർത്ഥാടന നിർവഹണത്തിന് അനുമതി നൽകുമെന്ന് സൗദി ഭരണകൂടം അറിയിച്ചു. കഴിഞ്ഞ തവണ കേവലം അൻപതിനായിരം പേർക്ക്  ഹജ്ജിന് അനുമതി നൽകിയ സ്ഥാനത്താണ് ഇത്തവണ ഒരു മില്യൺ തീർത്ഥാടകർ എത്തുന്നത്. 

അതേസമയം, കോവിഡ് പൂർണമായും വിട്ടൊഴിയാത്ത സാഹചര്യത്തിൽ, ഹജ്ജ് നിർവഹണത്തിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. 72 മണിക്കൂറിനുള്ളിലെടുത്ത പീസീആർ പരിശോധനാ ഫലവും, വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉള്ളവർക്കാണ് ഹജ്ജ് ചെയ്യാനാവുക. 65 വയസ്സ് പിന്നിട്ടവർക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കില്ല. ഇന്ത്യ അടക്കം, ഓരോ രാജ്യങ്ങൾക്കുമുള്ള ഹജ്ജ് ക്വാട്ട വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.


Latest Related News