Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തർ - സൗദി കൂടിക്കാഴ്ച്ച അവസാനിച്ചു, മിഡിൽ ഈസ്റ്റ് മേഖലയിലെ ശാശ്വതസമാധാനം പ്രഥമലക്ഷ്യം

December 09, 2021

December 09, 2021

ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ഹമദ് ബിൻ അൽതാനിയും സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാനും കൂടിക്കാഴ്ച്ച നടത്തി. ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ സൽമാൻ, ദോഹയിലെ അമീരി ദിവാനിലെത്തിയാണ് അമീറിനെ നേരിൽ കണ്ടത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ നയതന്ത്രബന്ധം ദൃഢമാക്കുന്നതിനെ പറ്റിയായിരുന്നു ചർച്ച. 

 ഡിസംബർ 14 ന് നടക്കാനിരിക്കുന്ന 41ആം ജിസിസി ഉച്ചകോടിയുടെ ഭാഗമായാണ് സൗദി കിരീടാവകാശിയായ സൽമാൻ ഖത്തറിൽ എത്തിയത്. അറബ് മേഖലയിൽ സമാധാനം പുലരാൻ ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്ന് ഇരുഭരണാധികാരികളും ഒരേ സ്വരത്തിൽ അറിയിച്ചു. ഹൂതി വിമതരുടെ ആക്രമണത്തെ ചെറുക്കാൻ സൗദി ഖത്തറിന്റെ സഹായം തേടിയതായും റിപ്പോർട്ടുകളുണ്ട്.


Latest Related News