Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ പ്രീമിയം ഇഖാമയുള്ളവർക്ക് ഇനി ഭൂമി വാങ്ങാം, ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ

January 24, 2022

January 24, 2022

റിയാദ് : പ്രീമിയം ഇഖാമ കൈവശമുള്ളവർക്ക് ഭൂമി വാങ്ങാനുള്ള അനുമതി അടക്കമുള്ള ആനുകൂല്യങ്ങൾ നിലവിൽ വന്നു. ഇതോടെ സൗദിയിലെ സ്വദേശി പൗരന്മാർക്ക് ലഭിക്കുന്ന മിക്ക ആനുകൂല്യങ്ങളും പ്രീമിയം റസിഡൻസിയുള്ള വിദേശിക്കും ലഭിക്കും. പ്രീമിയം ഇഖാമയ്ക്കുള്ള അപേക്ഷ സ്വീകരിക്കാനും,  ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുമായി പ്രത്യേക ഓഫീസുകൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. 

പ്രീമിയം ഇഖാമ ഉള്ളവർക്ക് മക്കയിലും മദീനയിലും ഒഴികെ സൗദിയിൽ എവിടെയും ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാം. ഇതോടൊപ്പം, സ്വകാര്യമേഖലയിലെ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിൽ ഉൾപ്പെടെ ജോലി ചെയ്യാനും കഴിയും. കുടുംബത്തോടൊപ്പം രാജ്യത്ത് താമസിക്കുക, ബിസിനസ് സംരംഭങ്ങൾ തുടങ്ങുക തുടങ്ങിയ നിരവധി കാര്യങ്ങൾക്കുള്ള അനുമതിയും പ്രീമിയം ഇഖാമയിലൂടെ ലഭിക്കും. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ വേണ്ടിയാണ് പ്രീമിയം ഇഖാമ പദ്ധതി ആവിഷ്കരിച്ചത്. ചെറിയ കാലയളവിലേക്കും, ദീർഘമായ കാലാവധിയിലേക്കും പ്രീമിയം ഇഖാമ നേടാൻ അവസരമുണ്ട്.


Latest Related News