Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
വീണ്ടും ഇളവുകൾ, സൗദിയിൽ ഇനി കൂടുതർ പേർക്ക് ഭക്ഷണശാലകളിൽ ഒന്നിച്ചിരിക്കാം

October 12, 2021

October 12, 2021

ജിദ്ദ : കോവിഡിന്റെ പിടി അല്പം അയഞ്ഞതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സൗദി മുനിസിപ്പൽ കാര്യാലയം. ഭക്ഷണശാലകളിൽ ഇനി മുതൽ പത്ത് പേർക്ക് ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കാമെന്ന അറിയിപ്പാണ് കാര്യാലയം പുറത്തുവിട്ടത്. ഒരേ കുടുംബത്തിൽ നിന്നുള്ളവർ ആണെങ്കിൽ പോലും, അഞ്ചിലധികം ആളുകൾ ഒന്നിച്ച് ഇരിക്കരുത് എന്നായിരുന്നു ഇതുവരെ ഉളള നിർദ്ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെയാണ് ഈ നിയന്ത്രണം നീക്കിയത്. അതേസയം, ഭക്ഷണശാലകളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിനും നിർബന്ധമായും എടുത്തിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News