Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ കൊറന്റൈൻ ഹോട്ടലുകൾക്ക് പുറത്തേക്കും,ചിലവ് കുറയും

October 12, 2021

October 12, 2021

റിയാദ് : സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസവാർത്ത. ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും കൂടാതെ, നഗര-ഗ്രാമമന്ത്രാലയത്തിന്റെ കീഴിലുള്ള കെട്ടിടങ്ങളിലും കൊറന്റൈൻ ഇരിക്കാമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ജനറൽ അതോറിറ്റി ഓഫ് ഏവിയേഷനാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്. ഇത്തരം കെട്ടിടങ്ങളുടെ ബാർകോഡുള്ള ബോർഡിങ് പാസുകൾ കാണിച്ചാൽ സൗദിയിലേക്ക് ടിക്കറ്റ് നൽകണമെന്ന് എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സൗദിയിലെ താമസരേഖയായ ഇഖാമയോ, തൊഴിൽ വിസയോ കയ്യിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സന്ദർശക വിസയിൽ വരുന്നവർ മുൻപ് നൽകിയ നിർദ്ദേശങ്ങൾ പ്രകാരം ഹോട്ടലുകളിൽ തന്നെ കൊറന്റൈൻ പൂർത്തിയാക്കണം. അതേസമയം, കമ്പനികൾ ഒരുക്കുന്ന കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് കൊറന്റൈൻ ഇരിക്കാനുള്ള സംവിധാനമുണ്ട്. ഭീമമായ ഹോട്ടൽ ബില്ലിൽ നിന്നും രക്ഷ നേടാൻ ഈ പുതിയ നിർദ്ദേശം സഹായിക്കുമെന്ന ആശ്വാസത്തിലാണ് പ്രവാസികൾ. പീസീആർ ടെസ്റ്റ്‌, രജിസ്‌ട്രേഷൻ തുടങ്ങിയ മറ്റ് നടപടികളിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഡോസ് വാക്സിനേഷന്റെ വിവരങ്ങൾ തവക്കൽന /സിഹതീ ആപ്പുകളിൽ രേഖപ്പെടുത്തിയവർക്ക് കൊറന്റൈൻ ആവശ്യമില്ല. ഈ ആപ്പുകളിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കുന്നുണ്ട് എന്ന് ആളുകൾ ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News