Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ ഇഖാമ ഇനി തവണകളായി അടയ്ക്കാം

November 01, 2021

November 01, 2021

സൗദിയിലെ പ്രവാസികൾക്ക് ഇഖാമ തവണകളായി അടയ്ക്കാൻ സൗകര്യമൊരുക്കുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഓരോ വിദേശിയുടെയും വർക്ക് പെർമിറ്റ് ബന്ധിപ്പിച്ചിരിക്കുന്ന നിർണ്ണായകരേഖയാണ് ഇഖാമ. നിലവിൽ ഒരു മാസത്തേക്ക് 800 റിയാൽ എന്ന കണക്കിൽ വർഷത്തിൽ 9600 റിയാലാണ് ഓരോ കമ്പനികളും ഒരു തൊഴിലാളിക്ക് വേണ്ടി ഇഖാമ നികുതിയായി അടക്കേണ്ടത്. ഇത് മൂന്ന് മാസത്തേക്കും, ആറുമാസത്തേക്കും പുതുക്കാനുള്ള സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ ബാങ്കുകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ ജോലിക്കാരുള്ള വൻകിട കമ്പനികൾക്കാണ് പുതിയ നിയമത്തിൽ ഏറ്റവും ഗുണം ലഭിക്കുക. ഒപ്പം, നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന തൊഴിലാളികൾക്ക് ഒരു വർഷത്തേക്ക് ഉള്ള തുക മുൻകൂറായി അടക്കാതെ നിശ്ചിത കാലയളവിലേക്കുള്ള തുക അടക്കാമെന്നതും ഈ നിയമപരിഷ്കാരത്തിന്റെ സവിശേഷതയാണ്. ആദ്യഘട്ടത്തിൽ ഗാർഹികജോലികൾ, ഡ്രൈവർ ജോലികൾ എന്നിവ ചെയ്യുന്നവർക്ക് തവണകളായി ഇഖാമ അടയ്ക്കാൻ കഴിഞ്ഞേക്കില്ല എന്ന സൂചനയും അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ, മറ്റ് മേഖലകളിൽ ഉള്ളവർക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താനാവും.


Latest Related News