Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിലെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്ക് ഇനി കോവിഡ് പരിശോധന ഇല്ല

March 15, 2022

March 15, 2022

റിയാദ് : സൗദിയിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി  ആശുപത്രികളിൽ എത്തുന്നവർക്കുള്ള കോവിഡ് പരിശോധന ഒഴിവാക്കി. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയത്. സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് വേണ്ടിയായിരുന്നു നേരത്തെ നിബന്ധന ബാധകമാക്കിയിരുന്നത്. ആര്‍.ടി.പിസി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തകയായിരുന്നു ലക്ഷ്യം. ഇനി മുതല്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കോവിഡ് ടെസ്റ്റ് വേണ്ടതുള്ളൂ. കോവിഡ് വിവരങ്ങള്‍ കൈമാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വാര്‍ത്താ സമ്മേളനം നിറുത്തലാക്കിയതും, മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം ഇതിനകം കൈകൊണ്ടിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News