Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ചതിൽ പ്രതിഷേധം,വിശദീകരണവുമായി സൗദി ഗ്രാൻഡ് മുഫ്തി

December 13, 2021

December 13, 2021

റിയാദ് : തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപെടെ പ്രതിഷേധം ശക്തമാവുന്നതിനിടെ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് രംഗത്തെത്തി.ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് നിരോധനത്തിനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചത്.തബ്‌ലീഗിനെതിരെ ഉൽബോധനം നടത്താൻ  കഴിഞ്ഞ വെള്ളിയാഴ്ച്ച ജുമുഅ ഖുതുബകളിൽ നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

 

തബ്‌ലീഗ് സഹോദരന്മാർ പല സാഹചര്യങ്ങളിലായി സൂഫിസത്തിലേക്ക് പ്രവേശിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.അവർ രാവിലെയും വൈകുന്നേരവും ഉറങ്ങുന്ന സമയത്തുള്ള ദിക്ർ ചൊല്ലുന്നവരാണ്.എന്നാൽ ഖേദകരമെന്ന് പറയട്ടെ,അവരുമായി അടുത്തിടപഴകുന്നവരെ അവർ സംസ്കാര സമ്പന്നരാക്കുന്നില്ല.അവർ വഴി ആർക്കും വിജ്ഞാനമോ ഇസ്ലാമിന്റെ കൃത്യമായ നിയമസംഹിതകളോ പഠിക്കാനാവുന്നില്ല.ആരെങ്കിലും തെറ്റ് ചെയ്‌താൽ അത് ചൂണ്ടിക്കാണിക്കുന്നില്ല.അവർ പറയുന്നത് പ്രവാചക പാത പിന്തുടരുകയെന്നാൽ പ്രബോധനം നടത്തുകയാണെന്നാണ്.അവർ സ്വന്തത്തിൽ നിന്ന് അകന്നുപോവുകയാണ്.അവർ അവരിൽ തന്നെ ഒതുങ്ങുകയും ചെയ്യുന്നു.അവരുടെ പാതയിൽ സഞ്ചരിക്കുന്നവരോട് മാത്രം സഹവസിക്കുന്നു.പണ്ഡിതർ അവരുമായി സഹകരിച്ചാൽ അവർ ഇഷ്ടപ്പെടില്ല. അവരിൽ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കും.അവർ ഏതെങ്കിലും സ്ഥലത്തെത്തിയാൽ അല്ലെങ്കിൽ മൂന്നോ നാല്പതോ ദിവസമോ മൂന്നു മാസമോ യാത്ര ചെയ്തു വന്നാലും അവരിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുന്നില്ല.അവർ എന്നും ഒരു പോലെയിരിക്കും.വിദ്യാഭ്യാസവും മതാവബോധവും കുറവായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ഉപകാരപ്രദമായ വിജ്ഞാനവും സദ് വിജ്ഞാനവുമായി അവർക്ക് ബന്ധമില്ല.അതുകൊണ്ടാണ് അവരെ വിമർശിക്കുന്നത്.പണ്ഡിതരുമായി സഹവസിക്കണമെന്ന് നാം അവരോട് പറയുന്നു.അവർ ഖുർആനും പ്രവാചക ചര്യയും പഠിപ്പിച്ചുതരും.അവർ എല്ലാ കാര്യങ്ങളിലും അറബ് ലോകത്തിന് പുറത്തുള്ളവരെയാണ് അവലംബിക്കുന്നത്.ഇത് ചിലപ്പോൾ ബഹുദൈവ സങ്കൽപത്തിലേക്കെത്താൻ സാധ്യതയുണ്ട്.വിദൂര ദേശങ്ങളിലെ വ്യക്തികളെ 'ബൈഅത്ത്' ചെയ്യാൻ അവർ നിർബന്ധിക്കുന്നു.ഇതാണ് അവർ ബിദ്അത്ത്കാരാണെന്ന് പറയാൻ കാരണം.അവർ അവരുടെ വിശ്വാസങ്ങളും പ്രവർത്തികളും ത്യജിച്ച് ഖുർആനിലേക്കും പ്രവാചകനിലേക്കും തിരിച്ചുവന്നില്ലെങ്കിൽ അവരുമായി സമ്പർക്കം പുലർത്തരുത്.'

1926-ൽ ഇന്ത്യയിൽ മൗലാനാ മുഹമ്മദ് ഇല്യാസ് സ്ഥാപിച്ച ആഗോള ഇസ്‌ലാമിക മതപ്രചാരണ പ്രസ്ഥാനമാണ് തബ്‌ലീഗ് ജമാഅത്ത്. ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക നവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് അനുയായികളുണ്ട്.തബ്ലീഗ് ജമാഅത്ത് രാജ്യത്തിന് ആപത്താണെന്നും ഇത് തീവ്രവാദത്തിലേക്കുള്ള കവാടമാണെന്നും ചൂണ്ടിക്കാട്ടി സൗദി ഇസ്‌ലാമിക കാര്യമന്ത്രി അബ്ദുൽ ലത്തീഫ് ആലു ശൈഖാണ് കഴിഞ്ഞ വെള്ളിയാഴ്ച തബ്‌ലീഗ് ജമാഅത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597 


Latest Related News