Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സ്വദേശിവത്കരണം : സൗദിയിൽ മൂന്ന് വർഷത്തിനിടെ പത്തരലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി കണക്കുകൾ

January 19, 2022

January 19, 2022

റിയാദ് : തൊഴിൽ മേഖലയിൽ സ്വന്തം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്ന തിരക്കിലാണ് സൗദി. ഇതിനായി നടത്തിയ നീക്കങ്ങളുടെ ഭാഗമായി, 2018 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള കാലയളവിൽ പത്തര ലക്ഷം വിദേശികൾക്കാണ് തൊഴിൽ നഷ്ടപെട്ടത്. ഇതേ കാലയളവിൽ സ്വദേശി തൊഴിലാളികളുടെ എണ്ണം ഗണ്യമായി വർധിക്കുകയും ചെയ്തു.

ഒരുകോടിയോളം വിദേശികൾ ജോലി ചെയ്തിരുന്ന സൗദിയിലെ 10.12 ശതമാനം വിദേശ ജീവനക്കാർക്ക് ഈ മൂന്ന് വർഷത്തിനിടെ ജോലി നഷ്ടമായി. 2018 ൽ സ്വകാര്യ മേഖലയിലെ വിദേശികൾക്കുള്ള ലെവി 400 റിയാലായി ഉയർത്തിയിരുന്നു. അടുത്ത രണ്ട് വർഷങ്ങളിൽ ഇത് യഥാക്രമം 600, 800 റിയാലായി വർധിപ്പിച്ചു. ഈ മൂന്ന് വർഷങ്ങൾക്കിടെ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ 5.66 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2017 അവസാനത്തിൽ 31.6 ലക്ഷം സ്വദേശി ജീവനക്കാർ ഉണ്ടായിരുന്ന സൗദിയിൽ, 2021 അവസാനം ആവുമ്പോഴേക്കും 33.4 ലക്ഷം ജീവനക്കാർ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


Latest Related News