Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ കൂടുതൽ ഇളവുകൾ, വിദേശയാത്രക്കാർക്ക് ഇനി വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട

March 22, 2022

March 22, 2022

റിയാദ് : വിദേശത്ത് നിന്നും സൗദിയിലെത്തുന്നവർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് നടപടി. 

വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ ഇനി കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ ഹാജറാക്കേണ്ടതില്ല. യാത്ര പുറപ്പെടുന്നതിന്റെ മുൻപും ശേഷവും പീസീആർ പരിശോധന വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കൊറന്റൈൻ ആവശ്യമില്ലെന്നും മന്ത്രാലയത്തിന്റെ കുറിപ്പിലുണ്ട്. കോവിഡ് കേസുകളുടെ എണ്ണം നാല് ശതമാനത്തിലേക്ക് താഴുകയും,  വാക്സിനേഷൻ നിരക്ക് 99 ശതമാനത്തിലേക്ക് എത്തുകയും ചെയ്തതാണ് ഇളവുകൾ അനുവദിക്കാൻ കാരണമെന്ന് മന്ത്രാലയം വിശദീകരിച്ചു.


Latest Related News