Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
അറബ് കപ്പ് : മൊറോക്കോയോടും തോൽവി, സൗദി ക്വാർട്ടർ കാണാതെ പുറത്ത്

December 08, 2021

December 08, 2021

ദോഹ : ഫിഫ അറബ് കപ്പിൽ നിന്നും സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്. അവസാന മത്സരത്തിൽ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെയാണ് സൗദിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ടൂർണമെന്റിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാതെയാണ് ടീമിന്റെ മടക്കം. ആദ്യമത്സരത്തിൽ ജോർദാനോട് തോറ്റ സൗദിക്ക്, ഫലസ്തീനെതിരെ സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം. 

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ബെർകൗയി ആണ് പെനാൽറ്റി കിക്കിലൂടെ മൊറോക്കോയ്ക്കായി വല കുലുക്കിയത്. തിരിച്ചടിക്കാൻ സൗദി കിണഞ്ഞുപരിശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധം ഉറച്ചുനിന്നു.   81ആം മിനിറ്റിൽ അലി മജ്‌റാഷി രണ്ടാം മഞ്ഞക്കാർഡ് വാങ്ങിയതോടെ പത്ത് പേരുമായാണ് സൗദി മത്സരം പൂർത്തിയാക്കിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ ജോർദാൻ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് ഫലസ്തീനെയും ലെബനൻ എതിരില്ലാത്ത ഒരു ഗോളിന് സുഡാനെയും പരാജയപ്പെടുത്തി. തുല്യശക്തികളുടെ പോരിൽ അൾജീരിയയും ഈജിപ്തും സമനിലയിൽ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.


Latest Related News