Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ പുതുക്കി

February 20, 2022

February 20, 2022

ദമാം : രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ളൻ പിഴ സംഖ്യ പുനർനിശ്ചയിച്ചു. ഓരോ സ്ഥാപനത്തിന്റെയും വലിപ്പം അനുസരിച്ചാണ് തുക പുതുക്കി നിശ്ചയിച്ചത്. സ്ഥാപനത്തിൽ ഒന്നുമുതൽ അഞ്ചുവരെ ജീവനക്കാരാണ് ഉള്ളതെങ്കിൽ 10000 റിയാലാണ് പിഴ. 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ചെറുകിട സ്ഥാപനങ്ങളാക്കി കണക്കാക്കും. ഇവയ്ക്ക് 20000 റിയാലാണ് പിഴ. 50 മുതൽ 249 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് 50000  റിയാലും, അതിലധികം ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാലും പിഴ ചുമത്തും. 

സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നവരുടെ തവക്കൽനാ ആപ്പിലെ ആരോഗ്യ നില പരിശോധിക്കുന്നതിൽ വീഴ്ച്ച വരുത്തുക, ജീവനക്കാരുടെ ആരോഗ്യപരിശോധനകൾ പൂർത്തിയാക്കാതിരിക്കുക, മാസ്ക് ധരിക്കാത്ത ജീവനക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുക, ബാസ്കറ്റുകളും ട്രോളികളും ഉപയോഗത്തിന് ശേഷം അണുവിമുക്തമാക്കാതെയിരിക്കുക, വാക്സിൻ എടുക്കാത്തവരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കുക, ഇടവിട്ട സമയങ്ങളിൽ അണുനാശിനി പ്രയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് നിയമലംഘനങ്ങൾ. സ്ഥാപനങ്ങൾ രണ്ടുവട്ടം നിയമലംഘനം നടത്തിയാൽ ഇരട്ടി തുക പിഴയൊടുക്കേണ്ടിവരും .


Latest Related News