Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
പൊതുസ്ഥലത്ത് ഇനി മാസ്ക് നിർബന്ധമില്ല, സൗദിയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു

October 15, 2021

October 15, 2021

ജിദ്ദ : കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ സൗദി അറേബ്യ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല എന്നതാണ് ഇളവുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. തുറസ്സായ സ്ഥലങ്ങളിൽ മാത്രമാണ് ഇളവ്. അടച്ചിട്ട ഇടങ്ങളിൽ ഉള്ളവർ തുടർന്നും മാസ്ക് ധരിക്കണം. 

മക്കയിലെ ഗ്രാന്റ് മോസ്കിൽ ഇനി മുതൽ  പരമാവധി ആളുകൾക്ക് പ്രാർത്ഥനാകർമ്മങ്ങളിൽ പങ്കുചേരാമെന്നും അധികൃതർ അറിയിച്ചു. പള്ളിയിലെ ജീവനക്കാരും, പ്രാർത്ഥനയ്ക്ക് എത്തുന്നവരും മാസ്ക് ധരിക്കണം. പുതിയ ഇളവുകൾ റെസ്റ്റോറന്റ് മേഖലയ്ക്കും ഉണർവ്വ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബർ 17 ഞായറാഴ്ച മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരിക.


Latest Related News