Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉംറ : വിദേശ തീർത്ഥാടകരുടെ പ്രായപരിധി നിശ്ചയിച്ചു

November 19, 2021

November 19, 2021

ജിദ്ദ : ഈ വർഷത്തെ ഉംറ തീർത്ഥാടനത്തിന് എത്തുന്ന വിദേശ തീർത്ഥാടകരുടെ പ്രായം 12 വയസിനും 50 വയസിനും ഇടയിൽ ആയിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഹറമിലേക്ക് കുട്ടികളെ കൊണ്ടുവരരുത് എന്നും മന്ത്രാലയം അറിയിച്ചു. ഈ നിയമം ആഭ്യന്തര തീർത്ഥാടകർക്കും ബാധകമാണ്.

സൗദിക്ക് പുറത്ത് നിന്നും ഉംറ വിസയ്ക്ക് അപേക്ഷിക്കുന്നവർ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടണം. ഈ ഏജൻസികൾക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാർ ഉണ്ടായിരിക്കണം. സൗദി അംഗീകരിച്ച കോവിഡ് വാക്സിനുകളിൽ ഒന്നിന്റെ രണ്ട് ഡോസും പൂർത്തിയാക്കിയ ആളുകൾക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. ഇതോടൊപ്പം, ഓൺലൈനായി ഇലക്ട്രോണിക് വിസയ്ക്ക് അപേക്ഷിക്കുകയും വേണം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് ഈ അപേക്ഷ നൽകേണ്ടത്. ഇഅമതന, തവക്കൽനാ തുടങ്ങിയ ആപ്പുകൾ വഴിയും ഉംറക്ക് അപേക്ഷ നൽകാൻ കഴിയും.


Latest Related News