Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ മരിച്ച മലയാളി കുടുംബത്തിന്റെ ഖബറടക്കം നാളെ,മൃതദേഹങ്ങൾ നാളെ പുലർച്ചെ കോഴിക്കോട്ടെത്തും

December 07, 2021

December 07, 2021

റിയാദ് : കഴിഞ്ഞ വെള്ളിയാഴ്ച സൗദിയിലെ ബിശയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.നാളെ പുലർച്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തും.നാളെ രാവിലെ പതിനൊന്നു മണിക്ക് ബേപ്പൂർ ജുമാഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി ഖബറടക്കും.വീട്ടിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമായിരിക്കും മൃതദേഹങ്ങൾ കാണാൻ സൗകര്യമുണ്ടാവുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

പ്രവാസി സമൂഹത്തെ കണ്ണീരണിയിച്ച  അപകടത്തിൽ മരിച്ചവർക്ക് കണ്ണീരോടെയാണ് റിയാദ് യാത്ര പറഞ്ഞത്. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന, മക്കളായ 12 കാരൻ ലുത്ഫി, ഏഴു വയസ്സുകാരി സഹ, അഞ്ചു വയസ്സുകാരി ലൈബ എന്നിവരുടെ മൃതദേഹമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിലെത്തിക്കുന്നത്. ദുബൈ വഴിയുള്ള വിമാനം നാളെ  പുലർച്ചെ കൊച്ചിയിലെത്തും. ഇവിടെ നിന്നും റോഡ് മാർഗമാണ് കോഴിക്കോട്ടെത്തിക്കുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News