Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി ടെലിവിഷൻ ചാനലുകൾ ദുബായിൽ നിന്നും മാറ്റുന്നു

September 02, 2021

September 02, 2021

റിയാദ് : സൗദി ടെലിവിഷൻ ചാനലുകളുടെ ഓഫീസുകൾ ദുബായിൽ നിന്നും റിയാദിലേക്ക് മാറ്റുന്നു. സൗദി തലസ്ഥാനത്തെ വാണിജ്യ,വാർത്താവിനിമയ, വിനോദ രംഗങ്ങളിലെ വൻശക്തികളിൽ ഒന്നാക്കാനുള്ള സൗദി രാജകുമാരന്റെ നീക്കത്തിന്റെ ഭാഗമായാണ് ഈ സ്ഥലം മാറ്റം. അൽ ഖുദ്സ് അൽ അറബി എന്ന ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അറബ് പത്രമാണ് ഈ വാർത്ത പുറത്തുവിട്ടത്.

ഒറ്റയടിക്ക് ഇത്തരമൊരു മാറ്റം അസാധ്യമാണ് എന്നതിനാൽ മൂന്ന് ഘട്ടങ്ങളിലായി, ആറ് മാസം കൊണ്ടാവും ഓഫീസുകൾ റിയാദിലേക്ക് മാറ്റുക. അൽ അറബിയ, അൽ ഹാദത്ത് തുടങ്ങിയ പ്രമുഖ ചാനലുകൾ തങ്ങളുടെ പ്രവർത്തകർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം കൊടുത്തുകഴിഞ്ഞു. അതേസമയം,പെട്ടെന്നുള്ള സ്ഥലം മാറ്റം ഈ ചാനലുകളിലെ തൊഴിലാളികൾക്കിടയിൽ വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ, ഇത്തരത്തിൽ ഓഫീസ് മാറുന്നത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നതാണ് ഇവരുടെ ആശങ്ക. ടീവി ചാനലുകൾക്ക് പിന്നാലെ കമ്പനികളുടെ പ്രധാന ഓഫീസുകളും റിയാദിലേക്ക് മാറ്റി സ്ഥാപിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് സൗദി അധികൃതർ. ഇത് സംബന്ധിച്ച നോട്ടീസ് ഫെബ്രവരിയിൽ വിദേശകമ്പനികൾക്ക് നൽകിയിരുന്നു. 2024 ജനുവരി ഒന്ന് മുതൽ, റിയാദിൽ ഓഫീസുള്ള അന്താരാഷ്ട്ര കമ്പനികളുമായി മാത്രമേ സൗദി ഗവണ്മെന്റ് കരാറുകളിൽ ഒപ്പിടൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News