Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
അരാംകോ ആക്രമണം : ഇറാൻ അമേരിക്കക്ക് കത്തയച്ചു

September 19, 2019

September 19, 2019

തെഹ്റാൻ : സൗദി അറേബ്യയിലെ അരാംകോ എണ്ണസംസ്‌കരണ ശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്ന്‌ വ്യക്തമാക്കി ഇറാന്‍ അമേരിക്കയ്‌ക്ക്‌ നയതന്ത്ര കുറിപ്പയച്ചു. സൗദിയിലെ ഹൂതി ആക്രമണത്തിന്റെ പേരില്‍ ഇറാനെതിരെ എന്തെങ്കിലും നടപടിയുണ്ടായാല്‍ ഉടന്‍ പ്രതികരണമുണ്ടാകുമെന്നും അത്‌ വെറും ഭീഷണിയില്‍ ഒതുങ്ങില്ലെന്നും കുറിപ്പില്‍ മുന്നറിയിപ്പ്‌ നല്‍കി.

ഇറാനില്‍ അമേരിക്കയുടെ നയതന്ത്രകാര്യങ്ങള്‍ നോക്കുന്ന സ്വീഡിഷ്‌ എംബസി വഴി തിങ്കളാഴ്‌ചയാണ്‌ കുറിപ്പ്‌ നല്‍കിയതെന്ന്‌ ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന അറിയിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ വാദം ഇറാന്‍ നിഷേധിച്ചു. അതേസമയം, സൗദിയില്‍ യമനിലെ ഹൂതികള്‍ നടത്തിയ ആക്രമണം മുന്നറിയിപ്പാണെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ ഹസ്സന്‍ റൂഹാനി പറഞ്ഞു. അമേരിക്കന്‍ പിന്തുണയോടെ സൗദി സഖ്യം യമനില്‍ നടത്തുന്ന യുദ്ധത്തിന്‌ പ്രതികരണമായി കൂടുതല്‍ വ്യാപകമായ യുദ്ധമുണ്ടാകാമെന്ന മുന്നറിയിപ്പാണ് തുടർച്ചയായ ആക്രമണങ്ങൾ. ഈ മുന്നറിയിപ്പില്‍ നിന്ന്‌ പാഠങ്ങള്‍ പഠിക്കാനും മേഖലയില്‍ യുദ്ധമുണ്ടാകാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും റൂഹാനി ആവശ്യപ്പെട്ടു.


Latest Related News