Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അറേബ്യൻ ഗൾഫ് കപ്പിന് ബസ്രയിൽ തുടക്കമായി,യമനെതിരെ സൗദി അറേബ്യക്ക് ജയം

January 07, 2023

January 07, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ബസ്ര:25-ാമത് അറേബ്യൻ ഗൾഫ് കപ്പിന് ഇറാഖി നഗരമായ ബസ്രയിൽ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് നടന്ന ഉൽഘാടന ചടങ്ങിൽ ചടങ്ങിൽ ഖത്തർ  അമീറിനെ പ്രതിനിധീകരിച്ച്  ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാൻ ബിൻ ഹമദ് അൽ താനി പങ്കെടുത്തു.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ആതിഥേയരായ ഇറാഖും ഒമാനും തമ്മിലായിരുന്നു ആദ്യ മത്സരം.വാശിയേറിയ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.രണ്ടാമത്തെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സൗദി അറേബ്യ യമനെ തളച്ചു.ഇന്ന് കളത്തിലിറങ്ങുന്ന ഖത്തർ ആദ്യ മത്സരത്തിൽ കുവൈത്തിനെ നേരിടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News