Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം,ഇന്ത്യയിൽ നിന്ന് വാക്സിനെടുക്കാത്തവർക്കും പ്രവേശനം

December 16, 2021

December 16, 2021

റിയാദ് : തവക്കൽനാ സ്റ്റാറ്റസ് പരിഗണിക്കുന്നത് സൗദിയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് മാത്രമായതിനാൽ ഇന്ത്യയിൽ നിന്ന് മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്കും സൗദിയിലേക്ക് വരാം.എന്നാൽ  ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമായിരിക്കും.. നേരത്തെ ഇന്ത്യയിൽ നിന്ന് സൗദി അംഗീകരിച്ച വാക്‌സിനുകളെടുത്ത് അത് തവക്കൽനായിൽ അപ്‌ഡേറ്റ് ചെയ്ത ശേഷം വരുന്നവർക്ക സൗദിയിലെത്തിയാലുള്ള 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇളവനുവദിച്ചിരുന്നു. എന്നാൽ ആ ചട്ടം ഇപ്പോൾ നിലവിലില്ല. നിലവിൽ സൗദിക്ക് പുറത്ത് നിന്ന് വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരും സൗദിയിലേക്ക് നേരിട്ടെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്ന് മാത്രമാണ് പുതിയ വ്യവസ്ഥ.

 

കൂടാതെ നാട്ടിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയായവർക്ക് സൗദിയിൽ നിന്ന് ബൂസ്റ്റർ ഡോസും ലഭിക്കും. അതിനാൽ തന്നെ നാട്ടിൽ വെച്ച് എടുക്കുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം സൗദിയിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ മാനദണ്ഡമാക്കുന്നില്ല. സൗദിയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് നാട്ടിൽ പോയി വരുന്നവർക്ക് മാത്രമാണ് തവക്കൽനായും സൗദി വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളും വിമാനതാവളങ്ങളിൽ കാണിക്കേണ്ടി വരിക. മറ്റുള്ളവർക്കെല്ലാം ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് രേഖയാണ് പ്രധാനം. നാട്ടിൽ നിന്ന് വാക്‌സിനെടുക്കാത്തവർക്ക് സൗദിയിൽ നിന്ന് സൗജന്യമായി വാക്‌സിൻ ലഭിക്കും. ഭാഗിഗമായി വാക്‌സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് തുടർന്നുള്ള ഡോസുകളും സൗജന്യമായി തന്നെ നൽകുന്നുണ്ട്. ഇമ്യൂണാകാത്തവർക്ക് സൗദിയിലെത്തിയ ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ ഇമ്യൂൺ സ്റ്റാറ്റസ് ലഭിക്കുകയും ചെയ്യും. നിലവിൽ സൗദിയിൽ നിന്നും നാട്ടിലേക്ക് ദീർഘ അവധിക്ക് പോകുന്നവർ മൂന്നാം ഡോസ് എടുത്ത് പോകുന്നതാകും ഉചിതം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597 

 


Latest Related News