Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
2030 ലെ ലോകകപ്പ് വേദിയാകാൻ സൗദിയും,ബിഡിന് ഒരുങ്ങുന്നത് ഈജിപ്തും ഗ്രീസുമായി ചേർന്ന്

August 23, 2022

August 23, 2022

ദോഹ: ഖത്തറിന് പിന്നാലെ  2030 ൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പിന് വേദിയാകാൻ സൗദി അറേബ്യയും.സൗദി, ഈജിപ്ത്, ഗ്രീസ് എന്നീ മൂന്നു രാജ്യങ്ങൾ ചേർന്ന് സംയുക്തമായി ബിഡ് സമർപ്പിക്കാൻ ആലോചിക്കുന്നതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഡ് സമർപ്പിക്കാനുള്ള അന്തിമ ക്രമീകരണങ്ങളെക്കുറിച്ച്  ഈജിപ്തിലെ യുവജന കായിക മന്ത്രി ഡോ. അഷ്‌റഫ് സോബി സൗദിയിലെ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ രാജകുമാരനോടൊപ്പം ഈ മാസം ആദ്യം ഗ്രീക്ക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.

"സംയുക്തമായി ലോക കപ്പ് സംഘടിപ്പിക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ട്. 2010 ൽ സംഭവിച്ചത് ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," ഈജിപ്ഷ്യൻ കായിക മന്ത്രി ഡോ: അഷ്‌റഫ് സോബി പറഞ്ഞു. 2010 ൽ ബിഡിൽ പങ്കെടുത്തിരുന്നെങ്കിലും ഈജിപ്തിന് ഒരു വോട്ട് പോലും ലഭിച്ചിരുന്നില്ല.

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനും ആഫ്രിക്ക U-23 കപ്പ് ഓഫ് നേഷൻസിനും ആതിഥേയത്വം വഹിച്ച പരിചയവുമായാണ് ഈജിപ്‌ത്‌ ബിഡിന് ഒരുങ്ങുന്നത്., അതേസമയം സൗദി അറേബ്യ നിരവധി വലിയ ബോക്സിംഗ് റീമാച്ചുകൾക്കും അടുത്തിടെ ഫോർമുല വണ്ണിന്റെ ഗ്രാൻഡ് പ്രിക്സിനും ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
2030 ലെ ലോക കപ്പിന് വേണ്ടി ശക്തമായ മത്സരമാണ് നടക്കുന്നത്. അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളും ശക്തമായി രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News