Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ലബനാനെതിരെ കടുത്ത നടപടിയുമായി സൗദി,അംബാസിഡറെ തിരിച്ചുവിളിച്ചതിനു പിന്നാലെ എല്ലാ ഇറക്കുമതികളും നിരോധിച്ചു

October 30, 2021

October 30, 2021

ജിദ്ദ: രാജ്യത്തിനെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ ലബനാനെതിരെ കടുത്ത നടപടിക്ക് സൗദി അറേബ്യ. ലബനാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് കൂടിയാലോചന നടത്താന്‍ അംബാസഡറെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച വിവരം സൗദി അറേബ്യ പുറത്തുവിട്ടത്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ സൗദിയിലെ ലബനാന്‍ അംബാസഡറോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിെന്‍റയും ജനങ്ങളുടെയും സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിെന്‍റ പ്രാധാന്യം കണക്കിലെടുത്ത് സൗദിയിലേക്ക് ലബനാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിര്‍ത്താനും സൗദി അറേബ്യ തീരുമാനിച്ചു.

ലബനാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി കഴിഞ്ഞ ദിവസം സൗദി അറേബ്യക്കെതിരായി നടത്തിയ അപമാനകരമായ പ്രസ്താവനയെ അപലപിച്ച്‌ ഈ മാസം 27ന് സൗദി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് പുതിയ തീരുമാനങ്ങള്‍. സൗദിയെക്കുറിച്ചും അതിെന്‍റ നയങ്ങളെക്കുറിച്ചും ലബനാന്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവന വസ്തുതാവിരുദ്ധവും വ്യാജവും അപലപനീയമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും സൗദി വ്യക്തമാക്കി.

ലബനാനില്‍നിന്ന് ചരക്കുകളുടെ മറവില്‍ സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയണെമന്ന തങ്ങളുടെ ആവശ്യം സ്വീകരിക്കുന്നതില്‍ അലംഭാവം, തീവ്രവാദഗ്രൂപ്പായ ഹിസ്ബുള്ളക്ക് പിന്തുണ നല്‍കല്‍, അവര്‍ക്ക് എല്ലാ തുറമുഖങ്ങളിലുമുള്ള ആധിപത്യം, സൗദിയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാതിരിക്കല്‍, ജുഡീഷ്യല്‍ സഹകരണത്തിനുള്ള റിയാദ് ഉടമ്ബടി ലംഘടിച്ച്‌ രാജ്യം ആവശ്യപ്പെട്ട ആളുകളെ കൈമാറാതിരിക്കല്‍ എന്നീ കാരണങ്ങളും ലെബനാന് എതിരെ കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് നയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News