Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി ദേശീയ ദിനം ഇന്ന്,രാജ്യമെങ്ങും ആഘോഷം

September 23, 2021

September 23, 2021

ജിദ്ദ: സൗദി അറേബ്യ ഇന്ന് 9മത് ദേശീയ ദിനം ആഘോഷിക്കുന്നു.രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളിലെ മുനിസിപ്പാലിറ്റികളുടെ സഹകരണത്തോടെ 'സൗദി അറേബ്യ ഞങ്ങള്‍ക്ക് വീട്' എന്ന ശീര്‍ഷകത്തില്‍ ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ദേശീയദിനാഘോഷ ഒരുക്കങ്ങള്‍ പൊതുവിനോദ അതോറിറ്റി നേരെത്ത പൂര്‍ത്തിയാക്കിയിരുന്നു.ദേശീയദിനമായ വ്യാഴാഴ്ചയാണ് (സെപ്റ്റംബര്‍ 23) പ്രധാന ആഘോഷ പരിപാടി. വൈകീട്ട് നാലിന് റിയാദ് നഗരത്തിെന്‍റ വടക്ക് ഭാഗത്തുള്ള വ്യവസായ സമുച്ചയത്തിന് സമീപം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എയര്‍ഷോ നടക്കും. സൗദി എയര്‍ഫോഴ്സിെന്‍റ വിവിധ തരത്തിലുള്ള വിമാനങ്ങള്‍ അണിനിരക്കും. സൗദി പതാക വഹിക്കുന്ന ഹെലികോപ്ടറുകള്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും. രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ രാത്രി 9ന് വെടിക്കെട്ട് ആരംഭിക്കും. റിയാദിലെ കിങ് ഫഹദ് കള്‍ചറല്‍ തിയറ്ററില്‍ പ്രമുഖ ഗായകര്‍ പെങ്കടുക്കുന്ന കലാപരിപാടികള്‍ വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കും.

നാടകങ്ങള്‍, പൈതൃക പരിപാടികള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, പെയിന്‍റിങ് തുടങ്ങിയ വിവിധ കലാപരിപാടികള്‍ സൗദിയുടെ വിവിധ മേഖലകളില്‍ അരങ്ങേറും. പൊതുവിനോദ അതോറിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം റിയാദില്‍ സംഘടിപ്പിക്കുന്ന പരേഡ് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കും. പരേഡില്‍ സ്ത്രീകളും പെങ്കടുക്കും. ദേശീയദിനാഘോഷത്തോടനുബന്ധിച്ച സൈനിക പരേഡില്‍ ആദ്യമായാണ് സ്ത്രീകള്‍ അണിചേരുന്നത്. ആഭ്യന്തര മന്ത്രാലയ വകുപ്പുകള്‍ക്ക് കീഴിലെ ഏറ്റവും പ്രധാന സാമഗ്രികളുടെ പ്രദര്‍ശനം, റോയല്‍ ഗാര്‍ഡ് സേനയുടെ പരേഡ് എന്നിവയും ഉണ്ടാകും. സൗദി രാജാക്കന്മാര്‍ ഉപയോഗിച്ചതും അവരെ അനുഗമിച്ചതുമായ പഴയ കാറുകളുടെ പ്രദര്‍ശനം, കുതിര പ്രദര്‍ശനം, ബാന്‍ഡ് ടീം എന്നിവ അന്നേ ദിവസം നാല് മുതല്‍ രാത്രി എട്ട് വരെ അരങ്ങേറും. രാജ്യത്തെ മറ്റ് മേഖലകളിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ജിദ്ദയില്‍ ദേശീയ ദിനാഘോഷം രണ്ട് ദിവസമായി നടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി സര്‍വിസ് അണ്ടര്‍ സെക്രട്ടറി എന്‍ജി. സഇൗദ് ബിന്‍ അലി ഖര്‍നി പറഞ്ഞു. കിങ് അബ്ദുല്‍ അസീസ് സാംസ്കാരിക കേന്ദ്രത്തില്‍ നാടന്‍ കലാപരിപാടികള്‍, കുട്ടികളുടെ മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.

അല്‍സാരിയ സ്ക്വയറില്‍ ചുമര്‍ പെയിന്‍റിങ്, പ്രിന്‍സ് സുല്‍ത്താന്‍ സ്ട്രീറ്റിലെ ഫയര്‍ ബൗള്‍ സ്റ്റേഡിയത്തില്‍ കലാ-കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ പ്രദര്‍ശന മത്സരം എന്നിവയും ഉണ്ടാകും. സൈക്കിള്‍ സവാരി, മരം നടല്‍ തുടങ്ങിയ പരിപാടികളും ഒരുക്കിയതായി അണ്ടര്‍ സെക്രട്ടറി പറഞ്ഞു. കിഴക്കന്‍ മേഖലയിലും ദേശീയഗാന റാലികള്‍, പഴയ കാര്‍ ഷോകള്‍, ദേശീയ ഡോക്യുമെന്‍ററികളുടെ അവതരണം തുടങ്ങിയ പരിപാടികള്‍ നടക്കും. ചില മേഖലകളില്‍ ഇന്ത്യക്കാരടക്കമുള്ള താമസക്കാരുടെ ചില കൂട്ടായ്മകള്‍ രക്തദാനം പോലുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.


Latest Related News