Breaking News
മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി |
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്ക് അഭിനന്ദനവുമായി സൗദി അറേബ്യയും 

December 04, 2020

December 04, 2020

റിയാദ്: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുവൈത്ത് നടത്തുന്ന പരിശ്രമങ്ങളെ  അഭിനന്ദിച്ച് സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് ട്വിറ്ററിലൂടെ കുവൈത്തിനെ അഭിനന്ദിച്ചത്. 

'ഗള്‍ഫ് പ്രതിസന്ധിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വിടവ് നികത്താന്‍ ഞങ്ങളുടെ സഹോദര രാജ്യമായ കുവൈത്ത് നടത്തിയ പരിശ്രമങ്ങളെ ഞങ്ങള്‍ വളരെയധികം അഭിനന്ദിച്ചുകൊണ്ട് പരിഗണിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നു. അറബ് മേഖലയുടെ നേട്ടത്തിനും നന്മയ്ക്കുമായി ഇത് വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' -ഫൈസല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു.

ഖത്തറിനെതിരെ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണില്‍  ഉപരോധം പ്രഖ്യാപിച്ചതോടെ രൂപപ്പെട്ട ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി അടുത്തിടെ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായി എന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ അല്‍-മുഹമ്മദ് അല്‍ സബാഹ് കുവൈത്ത് ദേശീയ ടെലിവിഷനിലൂടെ നേരത്തേ അറിയിച്ചിരുന്നു. 

കുവൈത്ത് മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ കുവൈത്തിന് നന്ദി അറിയിച്ചു കൊണ്ട് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗദി അറേബ്യ കുവൈത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 
 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്‌നറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്ച സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുക എന്ന ദൗത്യവുമായാണ് കുഷ്‌നര്‍ എത്തിയത് എന്നാണ് അന്നു വന്ന റിപ്പോര്‍ട്ടുകള്‍. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News