Breaking News
ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  |
സൗദിയിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു,വാക്സിനേഷൻ സർട്ടിഫിക്കറ്റും വേണ്ട

June 14, 2022

June 14, 2022

ജിദ്ദ : കോവിഡുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും നിയന്ത്രണങ്ങളും പൂർണമായും പിൻവലിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്‌ക് നിർബന്ധമായിരിക്കില്ല.എന്നാൽ ഇരു ഹറം പള്ളികളിലും മാസ്‌ക് നിര്ബന്ധമായിരിക്കും.

വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും തവക്കല്‍നയില്‍ വാക്‌സിനേഷന്‍ തെളിവ് ആവശ്യമില്ല. വിമാനങ്ങളിലോ പൊതു ഗതാഗതങ്ങളിലോ പ്രവേശിക്കാനും ഇത് നിര്‍ബന്ധമില്ല.

മക്ക ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, ആരോഗ്യ കേന്ദ്രങ്ങള്‍, പ്രത്യേക നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കുന്ന സ്ഥലങ്ങള്‍ എന്നിവ ഒഴികെയുള്ള അടച്ച സ്ഥലങ്ങളിലാണ് മാസ്‌ക് ഒഴിവാക്കിയത്. കോവിഡ് സാഹചര്യത്തില്‍ രാജ്യം തുടര്‍ന്നു പോരുന്ന തുടര്‍നടപടികളുടെയും മഹാമാരിയെ ചെറുക്കുന്നതില്‍ കൈവരിച്ച നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News